PILGRIMS RUSH - MALAYATTOOR KURISUMUDY

In this week lot of pilgrims visit Malayattoor Kurisumudi. Many little colourful groups climbed on this way and most of them are caring heavy crosses. They are praying ' malayattoor muthappo ponmalakettam'.
(Photos : Sivan Malayattoor)
 
മലയാറ്റൂരിന്റെ കുരിശുമുടിയും പരിസരവും ഭക്തജനങ്ങളാൽ നിറഞ്ഞു.ആയിരക്കണക്കിന് ജനങ്ങൾ മലയാറ്റൂരിലെ തോമാസ്ലീഹായുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ കുരിശുമല കയറാൻ എത്തുന്നു. എങ്ങും ‘മുത്തപ്പോ പൊന്മല കേറ്റം‘ വിളികളുടെ അലയടികൾ. വീണ്ടും ഒരു വിശുദ്ധവാരം കൂടിക്കടന്നു വരുമ്പോൾ വലിയ ഭാരമേറിയ കുരിശും വഹിച്ച് ത്യാഗവും തപവും കൊണ്ട് അനുതാപമാർന്ന അന്തരംഗവുമായി ഈ പുണ്യ ഭൂമിയിലെത്തുന്നവർ അനവധിയാണ്. അവർക്കായി സെന്റ് തോമസ് പള്ളിയും കുരിശുമുടിയും എല്ലാ ഒരുക്കങ്ങളും ഭംഗിയായി നടത്തി. ധാരാളം പ്രൈവറ്റ് ബസ്സുകളും, കെ.എസ്.ആർ.ടി.സി. ബസ്സുകളും യാത്രക്കാരുടെ സൌകര്യാർത്ഥം ഓടുന്നുണ്ട്. കുരിശുമുടിയുടെ അടിവാരവും പരിസരവും ലഘുഭക്ഷണ ശാലകളും മറ്റ് അവശ്യ സാധനങ്ങളുടെ കടകളുമായി ഭക്തർക്ക് സഹായമായുണ്ട്. പിൽഗ്രിം സെന്ററിലും മറ്റ് ലോഡ്ജുകളിലും താമസിക്കാനാവശ്യമുള്ളവർക്ക് സൌകര്യമുണ്ട്.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2