NAKSHATHRA THADAKAM - MALAYATTOOR CARNIVAL A BIG CELEBRATION IN 7 DAYS AT MANAPPATTUCHIRA

NAKSHATHRA THADAKAM (നക്ഷത്ര തടാകം )
MALAYATTOOR CARNIVAL - 2015
World Guinness programe

A new Carnival starts at Malayattoor Manappattuchira on 2015 December 25 to 2016 January 1. 5015 stars decorated around the Manappattuchira Lake and 3000 illumination light set arranged on the tree which stand on the road that around to the lake.  50 MH lights extra color fills this area.  And about 80 ft. height Santa claus make in the ground of Malayattoor Manappattuchira 
All of this days lot of cultural programs arranged on the big stage. The biggest Celebration all of these days December 25 to January 1 for Malayattoor and around places.  Many Ministers, celebrities and popular Peoples inaugurated all the day programs.   
Boat travelling, Food court, 

.....................................................................
നക്ഷത്ര തടാകം - മലയാറ്റൂർ കാർണിവൽ 

തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ അടിവാരത്തിൽ പ്രകൃതി ഭംഗി തുളുമ്പിനിൽക്കുന്ന മണപ്പാട്ടുചിറ മലകയറാനെത്തുന്ന തീർത്ഥാടകർക്കും, ടൂറിസ്റ്റുകൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. കാലങ്ങളായി മലയാറ്റൂരിന്റെ സൗന്ദര്യത്തിനു നിദാനമായി ശുദ്ധജലവും കുളിർക്കാറ്റുമേകി ആയിരങ്ങളെ ആകർഷിക്കുന്ന ഈ ചിറ ഇപ്പോൾ ഇതാ പുതിയൊരു സംരംഭത്തിനു സാക്ഷിയാവുകയാണ് .
110 ഏക്കർ പ്രകൃതി രമണീയമായ മലയാറ്റൂർ മണപ്പാട്ടുചിറ ക്രിസ്തുമസ്സിനോടനുബന്ധിച്ച്  ഒരു മഹാ ഉത്സവത്തിനു വേദിയാകുന്നു.
5015 നക്ഷത്രങ്ങൾ ചിറയ്ക്കു ചുറ്റും വൈദ്യുതശോഭയാൽ മിന്നിതിളങ്ങുന്നതോടോപ്പം 300 സീരീസ് വൈദ്യുത ബൾബുകൾ ഇവിടെമാകെ ഒരു പൂങ്കാവനമാക്കി മാറ്റും. റോഡരികിലെ മരങ്ങളെ പലവർണ്ണ 50 എം.എച്ച്. ലൈറ്റുകൾ പ്രശോഭിപ്പിക്കും. 80 അടി ഉയരത്തിൽ നിർമ്മിക്കുന്ന  വലിയ ക്രിസ്തുമസ്സ് പപ്പാ (സാന്താക്ലോസ്) ഈ പ്രോഗ്രാമിന്റെ മുഖ്യ ആകർഷണമായിരിക്കും.
ഓരോ ദിനവും വിവിധ കലാപരിപാടികളും, സാംസ്ക്കാരിക സമ്മേളനങ്ങളും മണപ്പാട്ടു ചിറയിലെ ഗ്രൌണ്ടിലുള്ള വലിയ സ്റ്റേജിൽ ഉണ്ടാകും.

വിവിധ മേഖലയിലുള്ള പ്രമുഖർ - രാഷ്ട്രീയ, സാംസ്ക്കാരിക, സിനിമാ - ഓരോ ദിവസവും നക്ഷത്ര തടാകത്തിലെ ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കർമ്മം നിർവഹിക്കും.
മലയാറ്റൂരിന്റെ പരിസര പ്രദേശങ്ങളിൽ നിന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും അനേകായിരങ്ങൾ ഇവിടേയ്ക്കെത്തും.
ബോട്ട് സവാരി, യന്ത്രഊഞ്ഞാൽ , ഫുഡ്കോർട്ട് എന്നുതുടങ്ങി വിനോദങ്ങളുടെയും ഉല്ലാസങ്ങ ളുടെയും ഒരു മനോഹര വേദിയായി ഈ ദിവസങ്ങളില മണപ്പാട്ടുചിറ മാറും.
ബഹുമാനപ്പെട്ട അങ്കമാലി MLA Adv. ജോസ് തെറ്റയിൽ, കുരിശുമുടി റെക്ടർ റവ. ഫാ. സേവ്യർ തേലക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റ്  എന്നിവർ നേതൃത്വം നല്കുന്ന ഈ പ്രോഗ്രാമിന്റെ പ്രോജക്ട് ഡയറക്ടർ ഡോക്യുമെന്ററി ഫിലിം സംവിധായകൻ വിത്സണ്‍ മലയാറ്റൂരാണ്.  പൊതു പ്രവർത്തകർ, അഭ്യുദയാകാംഷികൾ, സ്പോണ്‍സർമാർ തുടങ്ങി മലയാറ്റൂരിലെ എല്ലാ ജനങ്ങളുടെ യും പ്രയത്നവും പിന്തുണയും ഈ കാർണിവലിനുണ്ട്.  
Hearty welcome to every one in this season of Malayattoor Carnival. 
Malayattoor manappattuchra rute map 

2 Comments

Previous Post Next Post

Post Ads 1

Post Ads 2