നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2026 കൗണ്ട് ഡൗൺ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സലോമി ടോമി അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. സേവ്യർ വടക്കും ചേരി സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൊച്ചുത്രേസ്യാ തങ്കച്ചൻ , ജില്ലാ പഞ്ചായത്തംഗമായ ശ്രീമതി അൽഫോൻസാ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ. സെബി കിടങ്ങൻ, ശ്രീമതി. അനിമോൾ ബേബി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ ശ്രീമതി. ബിബി സെബി, ശ്രീ. സലിം കെ.റ്റി, ശ്രീമതി. സിന്ധു ജോളി, മലയാറ്റൂർ ജനകീയ വികസന സമിതി ചെയർമാൻ ശ്രീ. സിജു തോമസ് , പ്രോജക്ട് ഡയറക്ടർ ശ്രീ. വിത്സൻ മലയാറ്റൂർ, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങളും മത സാമൂഹിക രാഷ്ട്രീയ നേതാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു.
നക്ഷത്ര തടാകം മലയാറ്റൂർ മെഗാകാർണിവൽ 2026 ഡിസംബർ 25 ന് വൈകിട്ട് തിരി തെളിയും. വർണ്ണാഭമായ ചിറയും പരിസരവും അതിമനോഹരമായ കലാപ്രകടനങ്ങളും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ സായംസന്ധ്യകൾക്കായി മലയാറ്റൂർ ഒരുങ്ങി തുടങ്ങുന്നു.
