എറണാകുളം ജില്ലയിലെ പൊതുജനാരോഗ്യ മേഖലയ്ക്ക് വീണ്ടുമൊരു അഭിമാന നേട്ടം. അങ്കമാലി തുറവൂർ കുടുംബാരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര അംഗീകാരമായ National Quality Assurance Standards (NQAS) സ്വന്തമാക്കിയിരിക്കുന്നു.
ദേശീയതലത്തിൽ നടന്ന കർശനമായ മൂല്യനിർണ്ണയ പരിശോധനയിൽ 93.67% പോയിന്റുകൾ കരസ്ഥമാക്കിയാണ് ആശുപത്രി ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇതോടെ ജില്ലയിൽ NQAS അംഗീകാരം നേടുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 25 ആയി ഉയർന്നു.
ജില്ലയിലെ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളെ ഇത്തരം ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി മികച്ച പശ്ചാത്തല സൗകര്യങ്ങളും നൂതന ചികിത്സാ സംവിധാനങ്ങളും ഒരുക്കുന്ന വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
