ക്രിസ്തുമസ്സ് എല്ലാ മനുഷ്യരുടെയും മനസ്സിൽ സന്തോഷത്തിന്റെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും വർണ്ണ നക്ഷത്രങ്ങളും, ആഘോഷത്തിന്റെയും, ആനന്ദത്തിന്റെയും, അളവില്ലാ നാനാനിറ ദീപാലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കുന്നു സുന്ദര നാളാണ്.
Malayattoor Mega Carnival Nakshathra Thadagam - A huge Pappanji's work in progress / photo: Sivan Malayattoor |
മലയാറ്റൂരിനിപ്പോൾ അതിലേറെ ആഘോഷങ്ങൾ സമ്മാനിക്കുന്ന സുദിനങ്ങളാണ് ക്രിസ്തുമസ്സ് ദിനമായ ഡിസംബർ 25 മുതൽ ആരംഭിക്കുന്ന നക്ഷത്രത്തടാകം മലയാറ്റൂർ മെഗാ കാർണിവലിനാൽ നക്ഷത്ര വൈദ്യുതാലങ്കാരങ്ങളാൽ മലയാറ്റൂർ അടിവാരവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. ഇതിന്റെ വിജയത്തിനായി ഒരു നാടുമുഴുവൻ ഒറ്റക്കെട്ടായി ഇറങ്ങിത്തിരിയ്ക്കുകയാണ്. മലയാറ്റൂർ മെഗാകാർണിവൽ നക്ഷത്ര തടാകം ഒറോമലയാറ്റൂര് നിവാസികളും കാത്തുകാത്തിരുന്ന ദിവസങ്ങളാണ്. മലയാറ്റൂരിന്റെ മാത്രമല്ല കേരളക്കരയുടെ മുഴുവൻ അഭിമാനമായിത്തീരാൻ കുറഞ്ഞ കാലയളവുകൊണ്ട് ഈ പ്രോഗ്രാമിനുകഴിഞ്ഞു. അതുകൊണ്ടാണ് ധാരാളം ആളുകൾ ഈ ദിവസങ്ങളിൽ ഇവിടം സന്ദർശിക്കാനെത്തുന്നത് തന്നെ.
Student's hanging the Stars for Nakshathra Thadakam Malayattoor Carnival / photo: Sivan Malayattoor |
ഓരോ വർഷവും പുതുമയും ഭംഗിയും കൊണ്ട് കാഴ്ച്ച്ചക്കാരുടെ കണ്ണിനും മനസ്സിനും കുളിർമഞ്ഞായിത്തീരാൻ 'നക്ഷത്രതടാകം' ശ്രമിക്കുന്നത് അഭിനന്ദനീയമാണ്. അതിരുകളില്ലാതെ ഓരോവ്യക്തിയും ഹൃദയ വിശാലതയോടെ സ്വന്തമായിക്കരുതുന്ന മലയാറ്റൂരിന്റെ ഏക പ്രോഗ്രാമാണിത്.
ഇത്തവണ ഈ പ്രോഗ്രാമിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും - സാമ്പത്തിക പ്രശ്നങ്ങൾ, തടാകത്തിലെ വെള്ളം കുറയുന്ന പ്രശ്‍നം മറ്റു ആഭ്യന്തരപ്രശ്നങ്ങൾ. അവയെയെല്ലാം അതിജീവിച്ച് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഈ പ്രോഗ്രാം ഈ വർഷം അതിഗംഭീരമായി മുന്നോട്ടുപോകുമെന്ന് മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങൾ പറഞ്ഞു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ച് പ്രേക്ഷകർ അഭിലഷിക്കുന്നതൊട്ടും നഷ്ടപ്പെടാതിരിക്കാൻ ഇതിന്റെ അമരക്കാർക്കു കഴിയുന്നു എന്നുള്ളത് പ്രശംസനീയമാണ് .
The biggest Pappanji making for Malayattoor Carnival |
80 അടിയോളം ഉയരത്തിൽ - പതിനാലു മനുഷ്യർ മേൽക്കുമേൽ നിൽക്കുമ്പോൾ ഉള്ള ഉയരത്തിൽ നിർമ്മാണ പ്രവർത്തനം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പപ്പാഞ്ഞി ആരിലും അതിശയം ഉളവാക്കുന്ന ഒന്നായി മാറും. ഇതിന്റെ ജോലികൾക്കു നേതൃത്വം കൊടുക്കുന്ന കലാകാരന്മാർ എത്രത്തോളം അർപ്പണബോധത്തോടും, അത്യധ്വാനത്തോടുമാണ് ഈ പപ്പാഞ്ഞിയെ നിർമ്മിയ്ക്കുന്നതെന്നത് ഈ രൂപം കാണുമ്പോൾ നമുക്ക് ഗ്രഹിക്കാനാകും.
ഒരു വശത്ത് അമ്യൂസ്‌മെന്റ് പാർക്കിന്റെ പണികൾ നടന്നുവരുന്നു. വലിയ ആകാശ ഊഞ്ഞാലും, മരണക്കിണറും, കറങ്ങുന്ന കസേരകളും എന്ന് തുടങ്ങി കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന അനവധി നിരവധി വിനോദങ്ങളാണ് ഇവിടെ യെത്തുന്നവരെ കാത്തിരിക്കുന്നത്.
നക്ഷത്രതടാകത്തിലെ മനോഹരമായ ബോട്ടുയാത്രയും ആരുടെ കരാറിലാണ് കുളിരുകോരിയിടാത്തത്.
Start a Amusement park work now for Nakshathra Thadakam |
ഫുട്‍കോർട്ടും, അനുബന്ധ കടകളും ഒരു വശത്ത് തയ്യാറടുക്കുന്നു.
ഓരോദിവസത്തെയും സായന്തനങ്ങളെ പുളകം ചാർത്താൻ കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട് .
വിപുലമായ മറ്റ് ഒരുക്കങ്ങൾ ഇതൊന്നും കൂടാതെ വിവിധ മേഖലയിൽ നടന്നുവരുന്നു. നക്ഷത്രമാമരങ്ങൾ, പലവർണ്ണങ്ങൾ വിതറുന്ന വൈദ്യുത ദീപാലങ്കകാരങ്ങൾ എന്ന് തുടങ്ങി ഒരു ആഘോഷത്തെ എത്രമനോഹരവും, സൗഹാർദ്ദപരവുമാക്കാമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ.
കഴിഞ്ഞവർഷവും ഈ വർഷവും ഇതിൽ പരിപാടിയുടെ പ്രധാന പ്രചാരകവേദി ഇന്റർനെറ്റാണ്. നവ മാധ്യമങ്ങളും, സോഷ്യൽ മീഡിയ നെറ്റുവർക്കുകളും അവയുടെ പിന്നിൽ ഈ പ്രോഗ്രാമിനെ നെഞ്ചിലേറ്റിയ ഒരുപാട് സുഹൃത്തുക്കളുമുണ്ട്. ഒരു പക്ഷെ നാനാതുറയിൽപെട്ട എല്ലാവരും ഒരു ആഘോഷത്തിനായി ഒരുമിക്കുന്നത് കേരളത്തിൽ ഈ നക്ഷത്രതടാകത്തിൽ മാത്രമായിരിക്കും.
കേരളാ ടൂറിസം ഡിപ്പാർട്ടുമെന്റും, ജില്ലാ - ഗ്രാമപഞ്ചായത്തുകളും മറ്റു അഭ്യുദയാകാംഷികളും ഈ പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നു.
ഈ പ്രോഗ്രാമിന്റെ സ്വാഗത സംഘത്തിൽ ബഹുമാനപ്പെട്ട എം.പി, എം.എൽ.എ, ജില്ലാ കളക്ടർ തുടങ്ങി അനവധിയാളുകളുടെ ശക്തമായ പിന്തുണയുണ്ട്.
Welcome committee office of Malayattoor Nakshathra Thadakam |
ഈ നാടിന്റെ ടൂറിസം വളർച്ചയെയും, വികസനവുമാണ് ഈ പ്രോഗ്രാമിന്റെ ലക്‌ഷ്യം.