മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് ചേർന്ന യോഗ തീരുമാനങ്ങൾ

മലയാറ്റൂർ - ആലുവ :  കോവിഡ് ആശങ്ക ഒഴിവായ സാഹചര്യത്തിൽ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഉണ്ടാകാനിടയുള്ള ജനത്തിരക്ക് പരിഗണിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വിവിധ സംഘടനകൾ, പഞ്ചായത്ത് , ഇടവകകൾ, ഹരിത കർമസേന എന്നിവർ സംയുക്തമായി ശുചീകരണ യജ്ഞം സംഘടിപ്പിക്കും. 

തീർത്ഥാടകർക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് പഞ്ചായത്തിന് നിർദേശം നൽകി. 

ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഗ്രീൻ വോളന്റിയേഴ്സിനെ നിയോഗിച്ച് മാലിന്യം നീക്കം ചെയ്യുന്നതിനും പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും പാർക്കിംഗ് സംബന്ധിച്ച കാര്യങ്ങൾക്കും യോഗത്തിൽ നിർദേശം നൽകി.  തിരുനാൾ ദിവസങ്ങളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ  ഉണ്ടാകും. പോലീസ് സേനയെ വിന്യസിക്കും.  

യോഗത്തിൽ  റോജി എം ജോൺ എം.എൽ.എ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ അനുമോൾ  ബേബി , മലയാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ , ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ, അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോലീസ് അനൂജ് പലിവാൾ , മലയാറ്റൂർ പള്ളി വികാരി റവ.ഫാദർ വർഗ്ഗീസ് മണവാളൻ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വൈദീകർ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2