സാമൂഹ്യനീതി വകുപ്പ് ഗുണഭോക്തൃ പദ്ധതികൾക്കുള്ള അപേക്ഷകൾ സുനീതി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം | Applications for various schemes of the Department of Social Justice are online through Suniti Portal

സാമൂഹ്യനീതി വകുപ്പ് മുഖേന വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, പ്രൊബേഷണർമാർ, കുറ്റകൃത്യത്തിനിരയായവർ, മറ്റ് ദുർബല ജനവിഭാഗങ്ങൾ എന്നിവർക്ക് നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കുള്ള അപേക്ഷകൾ സുനീതി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ അറിയിച്ചു. 


വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾ താഴെ കൊടുത്തിരിക്കുന്നു.  മറ്റ്‌ വിശദാംശങ്ങൾ അറിയുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും  ഒഫീഷ്യൽ പോർട്ടൽ സന്ദർശിക്കണം. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന 31  പദ്ധതികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ് 

കൂടുതൽ വിവരങ്ങൾക്ക് 0484 2425377.


പദ്ധതികൾ


  1. വിദ്യാകിരണം - ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി.
  2. വിദ്യാജ്യോതി - ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും, യുണിഫോമും വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി
  3. ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ പദ്ധതി- ഒന്നാം ക്ലാസ്സ്‌ മുതല്‍ PG/പ്രൊഫഷണല്‍ കോഴ്സ് വരെ സ്കൂള്‍/കോളേജുകളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌.
  4. വിദൂര വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌ - ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രോഗ്രാം, പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി ഡിഗ്രി, ബിരുദാനന്തര ബിരുദം പഠിയ്ക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പദ്ധതി.
  5. വിജയാമൃതം - ഡിഗ്രി/തത്തുല്യ കോഴ്സുകൾ, പി.ജി/ പ്രൊഫഷണൽ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതി.
  6. പരിണയം - ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്ക് വിവാഹ  ധനസഹായം അനുവദിക്കുന്ന പദ്ധതി
  7. പരിണയം - ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതി.
  8. നിരാമയ - ഓട്ടിസം, സെറിബ്രല്‍ പാല്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ ഭിന്നശേഷിക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
  9. കാഴ്ച വൈകല്യമുള്ള അഡ്വക്കേറ്റുമാര്‍ക്കുള്ള പദ്ധതി - കാഴ്ചാ വൈകല്യമുള്ള അഡ്വക്കേറ്റുമാര്‍ക്ക് റീഡേഴ്സ് അലവന്‍സ് അനുവദിയ്ക്കുന്ന പദ്ധതി.
  10. സഹായ ഉപകരണ വിതരണ പദ്ധതി- ഭിന്നശേഷിക്കാര്‍ക്ക് അസിസ്റ്റീവ് ഡിവൈസ് അനുവദിയ്ക്കുന്നതിനുള്ള പദ്ധതി.
  11. വികാലംഗ ദുരിതാശ്വാസ നിധി - വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായം നല്‍കുന്ന പദ്ധതി.
  12. മാതൃജ്യോതി പദ്ധതി - ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിയ്ക്കുന്നതിനുള്ള ധനസഹായ പദ്ധതി.
  13. സ്വാശ്രയ പദ്ധതി - ഭര്‍ത്താവ് മരിച്ച/ഉപേക്ഷിച്ച തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മക്കളെ സംരക്ഷിയ്ക്കേണ്ടി വരുന്ന ബി.പി.എല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതി.
  14. നിയമപരമായ രക്ഷാകർതൃത്വം- നാഷണല്‍ ട്രസ്റ്റ്‌ ആക്ട്‌ പരിധിയില്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് 18 വയസ്സിന് ശേഷം നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന പദ്ധതി.
  15. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌- ഏഴാം ക്ലാസ്സ്‌ മുതല്‍ ഡിപ്ലോമ/ഡിഗ്രീ/പിജി തലം വരെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌.
  16. സഫലം പദ്ധതി - ഡിഗ്രീ/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതി.
  17. ഹോസ്റ്റല്‍ സൗകര്യം - ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം/ താമസസൗകര്യം ധനസഹായം അനുവദിക്കുന്ന പദ്ധതി.
  18. SRS പദ്ധതി- ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി.
  19. SRS തുടര്‍ചികിത്സ പദ്ധതി - എസ്.ആര്‍.എസ് കഴിഞ്ഞ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് പോഷകാഹാരത്തിനും തുടര്‍ചികിത്സയ്ക്കും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി.
  20. വിവാഹ ധനസഹായ പദ്ധതി - ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന പദ്ധതി.
  21. വിദ്യാഭ്യാസ ധനസഹായ പദ്ധതി - ജയിലിൽ കഴിയുന്നവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി.
  22. പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി - ജയിലിൽ കഴിയുന്നവരുടെ മക്കള്‍ക്കുളള പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം.
  23. സ്വയം തൊഴിൽ പദ്ധതി - ജയിൽ മോചിതരായവർക്കുള്ള സ്വയം തൊഴിൽ സഹായം.
  24. ജയിലിൽ കഴിയുന്നവരുടെ ആശ്രിതര്‍ക്കുളള സ്വയംതൊഴില്‍ ധനസഹായം
  25. തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കള്‍ക്കുളള വിവാഹ ധനസഹായം
  26. അതിക്രമത്തിനിരയായി മരണപ്പെടുകയോ/കിടപ്പിലാവുകയോ/ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായം
  27. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ /ഗുരുതരമായി പരിക്കേറ്റവർ എന്നിവര്‍ക്കായുളള സ്വയംതൊഴില്‍ ധനസഹായം
  28. നല്ല നടപ്പിൽ കഴിയുന്ന പ്രൊബേഷനർമാർക്കുള്ള ധന സഹായ പദ്ധതി
  29. വയോമധുരം – ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം.
  30. മന്ദഹാസം - ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര നല്‍കുന്നതിനുള്ള പദ്ധതി.
  31. മിശ്ര വിവാഹ ധനസഹായ പദ്ധതി - മിശ്ര വിവാഹം ചെയ്തത് കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാർക്ക് ധനസഹായം ലഭിക്കുന്നതിനുള്ള പദ്ധതി.


Contact : 

Address : ഡയറക്ടര്‍, സാമൂഹ്യ നീതി വകുപ്പ്, വികാസ് ഭവന്‍ , PMG, തിരുവനന്തപുരം - 695033

Phone : +91 471 2306040

Email : swdkerala@gmail.com

Website :suneethi.sjd.kerala.gov.in

Post a Comment

Previous Post Next Post

Post Ads 1

Post Ads 2