വർക്ക്ഷോപ്പ് ഓൺ ക്വാളിറ്റി സിസ്റ്റം അവയർനസ് ആൻഡ് പ്രോഡക്റ്റ് സർട്ടിഫിക്കേഷന്‍ പരിശീലനം Workshop on Quality System Awareness and Product Certification

Workshop on Quality System Awareness and Product Certification training program

അന്താരാഷ്ട്ര തലത്തിൽ എംഎസ്എംഇ കളുടെ ഗുണനിലവാരം ഉയർത്തി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉത്പന്നങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്  "വർക്ക്ഷോപ്പ് ഓൺ ക്വാളിറ്റി സിസ്റ്റം  അവയർനസ് ആൻഡ് പ്രോഡക്റ്റ് സർട്ടിഫിക്കേഷന്‍ എന്ന പരിശീലനം സംഘടിപ്പിക്കുന്നു.


 ഇതിന്റെ ഭാഗമായി പ്രോഡക്റ്റ് സെർട്ടിഫിക്കേഷൻ, വിവിധ തരം സ്റ്റാൻഡേർഡ്സ്, സെഡ് സെർട്ടിഫിക്കേഷൻ ഹാൾമാർക്ക് ,അഗ്മാർക്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ് & സ്കീം ഫോറിൻ മാനുഫാക്ടർസ് സ്കീം, ക്വാളിറ്റി സിസ്റ്റം അവാർനെസ്സ് JSO 9001-2015, നിർബന്ധിത ഡോക്യുമെന്റേഷൻ, പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയ സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽന്റെ സഹകരണത്തോടെ കളമശ്ശേരി കീഡ് ക്യാമ്പസിൽ വെച്ച്  സെപ്റ്റംബർ 29,30 തിയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു.2,950/- ആണ് പരിശീലന ഫീസ് . (കോഴ്സ് ഫീ, സർട്ടിഫിക്കറ്റ്, താമസം, ഭക്ഷണം, ജി എസ് ടി ഉൾപ്പടെ). 

താല്പര്യമുള്ള മാനുഫാച്ചറിങ് യൂണിറ്റുകൾ http://kied.info/ എന്ന വെബൈറ്റ് സന്ദർശിച്ച് ഓൺലൈനായി സെപ്റ്റംബർ 21 -ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുത്ത പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ 30 വിവരങ്ങൾക്ക് ബന്ധപ്പെടുക- 0484-2550322, 0484-2532890, 9605542061,

Post a Comment

Previous Post Next Post

Post Ads 1

Post Ads 2