മലയാറ്റൂരിലെ ബസ്സ് കാത്ത് നിൽപ്പ് കേന്ദ്രം സോഷ്യൽ മീഡിയയിൽ വൈറലായി | A bus waitinng shed in Malayattoor has gone viral on social media

Bus waitinng shed in Malayattoor has gone viral 

മലയാറ്റൂരിലെ ബസ്സ്  കാത്ത് നിൽപ്പ് കേന്ദ്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. വലിയ ബോർഡുകളിൽ ചിലവായ തുക മൂന്നു ലക്ഷം അഞ്ചു ലക്ഷം എന്നൊക്കെ എഴുതി വെയ്ക്കുന്ന വെയിറ്റിംഗ് ഷെഡ്ഡുകൾ കണ്ടു  ശീലിച്ച നമുക്ക് തീർച്ചയായും ഇതൊരു അത്ഭുതം തന്നെ. 

മലയാറ്റൂർ ഒൻപതാം വാർഡ് മെമ്പർ ശ്രീ. സേവ്യർ വടക്കുംചേരിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ മുടക്കി ഈ ബസ്സ്  കാത്ത് നിൽപ്പ് കേന്ദ്രം പണിതിരിക്കുന്നത്. 


കുടിവെള്ളം, മൊബൈൽ ചാർജിങ്ങ്  സൗകര്യം, അത്യാവശ്യ ഫോൺ നമ്പറുകൾ, മരുന്ന് കളക്ഷൻ ബോക്സ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. പതിനഞ്ചു പേർക്കെങ്കിലും  ഇരിക്കാനുള്ള ഇരിപ്പിടവും  മനോഹരമായി സീറ്റു ചെയ്തിട്ടുണ്ട്. മലയാറ്റൂർ സ്‌കൂളിലെ എസ്  പി സി  അംഗങ്ങൾ  ഇതിനു ചുറ്റും പൂച്ചെടികൾ വെച്ച് മനോഹരമാക്കിയിട്ടുണ്ട്. പരിചരണവും അവർ തന്നെയാണ് ചെയ്യുന്നത്.

മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്  ഉദ്ഘാടനം ചെയ്തത്. മലയാറ്റൂർ കാലടി റൂട്ടിൽ പോസ്റ്റാഫീസിനു സമീപം കുറിച്ചിലക്കോട്ടിലേക്കുള്ള  റോഡ്  ചേരുന്ന ജംഗ്‌ഷനിലാണ് ഈ  ബസ്സ്  കാത്ത് നിൽപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 




Post a Comment

Previous Post Next Post

Post Ads 1

Post Ads 2