മലയാറ്റൂർ മെഗാ കാർണിവൽ നക്ഷത്ര തടാകത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു

 മലയാറ്റൂർ : 2023 ലെ നക്ഷത്രത്തടാകത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. നക്ഷത്രങ്ങൾ തൂക്കിത്തുടങ്ങി, അമ്യൂസ്‌മെന്റ് പാർക്കിന്റെയും, പപ്പാഞ്ഞിയുടെയും പണികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തും, മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായി നടത്തുന്ന നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2023 ഡിസംബർ 25 ന് വൈകീട്ട് ആരംഭിച്ച് ഡിസംബർ 31 ന് അവസാനിക്കുന്നു.
വർണ്ണ ശബളമായ നക്ഷത്രങ്ങളും വൈദ്യുതദീപാലങ്കാരങ്ങളും, അമ്യൂസ്‌മെന്റ് പാർക്ക്, ബോട്ടിംഗ്, ഫുഡ്കോർട്ടുകൾ, നാടൻ കലാമേളകൾ , 60 അടി ഉയരത്തിലുള്ള പപ്പാഞ്ഞി, ന്യൂ ഇയർ DJ ആഘോഷം മുതലായവ എല്ലാവർഷവും അനേകം ആളുകളെ ഇവിടേയ്ക്കാകർഷിക്കുന്നു.



വർണ്ണങ്ങളും വൈവിധ്യങ്ങളും കൊണ്ട് ഏവരുടെയും ഹൃദയങ്ങളിൽ ഇടം നേടിയ സന്തോഷത്തിന്റെയും വിസ്മയത്തിന്റെയും ആ വലിയ ആഘോഷം മലയാറ്റൂർ നക്ഷത്രത്തടാകം മെഗാ കാർണിവൽ ഡിസംബർ 25 ന് വൈകീട്ട് ആരംഭിക്കുകയായി.
വിവിധ വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങളാൽ അലംകൃതയായിക്കൊണ്ടിരിക്കുന്ന മലയാറ്റൂർ അടിവാരത്തെ തടാക കാഴ്ചകൾ







കാർണിവലിൽ ഒരു മുഖ്യ ആകർഷണമായ പപ്പാഞ്ഞിയുടെ ഉയരം 60 അടിയാണ്.
പപ്പാഞ്ഞി തയ്യാറായിക്കൊണ്ടിരിക്കുന്നു





ഫോട്ടോ: ശിവൻ മലയാറ്റൂർ

Post a Comment

Previous Post Next Post

Post Ads 1

Post Ads 2