അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ഛത്തീസ്​ഗഡിൽ  അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 

രണ്ട് പേരും ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും. സെക്ഷൻസ് കോടതിയിൽ അടുത്ത ദിവസം ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷക അറിയിച്ചു. 

പ്രതിപക്ഷ എംപിമാർ ഛത്തീസ്​ഗഡിലെ ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടു. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേലും ജയിലിലെത്തി. നാളെ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, കന്യാസ്ത്രീകൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും എംപിമാർ പറഞ്ഞു.

 

Post a Comment

Previous Post Next Post

Post Ads 1

Post Ads 2