മലയാറ്റൂർ : ഇല്ലിത്തോട് തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി.
വെള്ളി ശനി ഞായർ ദിവസങ്ങളിൽ ആയാണ് തിരുനാൾ നടത്തപ്പെടുക. തിരുനാളിന് തുടക്കം കുറിച്ചു കൊണ്ടുള്ള കൊടിയേറ്റ കർമ്മത്തിന് മലയാറ്റൂർ പള്ളി വികാരി റവ. ഫാ. വർഗീസ് മണവാളൻ കാർമികത്വം വഹിച്ചു. വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടിൽ സന്നിഹിതനായിരുന്നു. കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. അലക്സ് മേക്കാംതുരുത്തിൽ ദിവ്യബലിക്ക് കാർമികത്വം വഹിച്ചു. വികാരി ഫാദർ ജോൺസൺ വല്ലൂരൻ,വൈസ് ചെയർമാൻ സൈമൺ കന്നപ്പിള്ളി, തിരുനാൾ കമ്മിറ്റി കൺവീനർമാരായ ക്ലീറ്റസ് പാടശേരി, റോയ് ഞെഴുവങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയെ തുടർന്ന് ഇടവക ദിനാഘോഷവും നടന്നു. രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ എട്ടിന് യൂണിറ്റുകളിലേക്കുള്ള അമ്പ് പ്രദക്ഷിണം ആരംഭിക്കും. വൈകുന്നേരം 5. 30ന് തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാദർ ക്രിസ്റ്റി മടത്തേട്ട് ആർ സി ജെ കാർമികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ ദൈവമാതാവിൻ്റെ കപ്പേളയിലേക്ക് പ്രദിക്ഷണം ഉണ്ടാകും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. ജെയിൻ പെരിയപാടൻ സി എം ഐ കാർമികത്വം വഹിക്കും. ഫാദർ ജോബിൻസ് കരിശ്ശേരി എം സി ബി എസ് പ്രസംഗിക്കും. തുടർന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളയിലേക്ക് പ്രദിക്ഷണം ഉണ്ടാകും. വൈകിട്ട് ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ "ചിറക്" എന്ന നാടകം അരങ്ങേറും.