മണപ്പാട്ടു ചിറയുടെ പരിസരം ശുചീകരിച്ചു

മലയാറ്റൂർ : നക്ഷത്ര തടാകം കാർണിവലിനുശേഷം പഞ്ചായത്ത് ഭരണ സമതിയോ നടത്തിപ്പുകാരോ ശുചീകരിക്കാതെ വൃത്തിഹീനമായ് കിടന്ന മലയാറ്റൂർ മണപ്പാട്ടു ചിറയും പരിസരവും DYFI മലയാറ്റൂർ മേഖല കമ്മറ്റിയുടേയും മനുഷ്യച്ചങ്ങല മലയാറ്റൂർ സംഘാടക സമതിയുടേയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തി.



DYFI സംസ്ഥാന കമ്മറ്റിയംഗം അഡ്വ: ബി ബിൻവർഗ്ഗീസ് ഉൽഘാടനം ചെയ്തു. DYFI മേഖല പ്രസിഡന്റ് യദുകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു മേഖല സെക്രട്ടറി ഷാമോൻ ഷാജി സ്വാഗതം പറഞ്ഞു. CPIM ലോക്കൽ സെക്രട്ടറി പി.എൻ അനിൽ കുമാർ , CPIM ഏരിയ കമ്മറ്റിയംഗം, കെ.കെ. വത്സൻ . LC അംഗങ്ങളായ കെ.ജെ. ബോബൻ , പി.ജെ. ബിജു, സാജൻ പാലമറ്റം എന്നിവർ സംസാരിച്ചു. DYFI മേഖല ട്രഷറർ സേതു എം .എസ്സ്. നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

Post Ads 1

Post Ads 2