തൃപ്പൂണിത്തുറയില്‍ ഉഗ്രസ്‌ഫോടനം - ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

Post Ads 1

തൃപ്പൂണിത്തുറ: പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാടാണ്  സംഭവം  നടന്നത്.  തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

 


പാലക്കാട് നിന്ന് പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പടക്കക്കട പൂർണമായും തകർന്നു.  സമീപത്തുണ്ടായിരുന്ന കാറും ഒരു ടെമ്പോ ട്രാവലറും പൂർണമായും കത്തി നശിച്ചു. 

Post Ads 2

Post a Comment

Previous Post Next Post