പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു | Tenth and higher secondary thulyatha registration

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍  ഹൈബി ഈഡന്‍ എം.പി തുല്യത കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍  അധ്യക്ഷത വഹിച്ചു. 


17 വയസ് പൂര്‍ത്തിയായ,  ഏഴാം ക്ലാസ് പാസായവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സില്‍ ചേരാം. രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ  1950 രൂപയാണ് കോഴ്‌സ് ഫീസ്.

പത്താംക്ലാസ്  പാസായ, 22 വയസ്  പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്ക് (ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളില്‍) രജിസ്റ്റര്‍ ചെയ്യാം.

അഡ്മിഷന്‍/രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ ആകെ 2600 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും,

40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്കും, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും ഫീസില്‍ ഇളവ് ലഭിക്കും.

പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സില്‍  ചേരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്ക്  സ്‌കോളര്‍ഷിപ്പ് അനുവദിക്കും.    ഓണ്‍ലൈനായും,പ്രേരകുമാര്‍ മുഖേനയും രജിസ്‌ട്രേഷന്‍ നടത്താം. മാര്‍ച്ച് 15 വരെ  പിഴയില്ലാതെ  രജിസ്റ്റര്‍ ചെയ്യാം.

 www.literacymissionkerala.org എന്ന ലിങ്കിലുടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 

ഫോണ്‍: 0484-2426596

Post a Comment

Previous Post Next Post

Post Ads 1

Post Ads 2