മലയാറ്റൂർ -കാലടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സമരം സംഘടിപ്പിച്ചു.ഫണ്ട് അനുവദിച്ചിട്ടും റോഡ് പണിയാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി സമരം സംഘടിപ്പിച്ചത്
വർഷക്കാലമായതോടെ റോഡിലെ കുഴികളിൽ വീണ് ദിനംപ്രതി ആളുകൾ അപകടത്തിൽ പെടുകയാണ് എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.ബിജെപി കാലടി മണ്ഡലം പ്രസിഡൻറ് ശ്രീമതി. ഷീജ സതീഷ്ഉദ്ഘാടനം ചെയ്തു. കാലടി മണ്ഡലം സെക്രട്ടറി അജേഷ് പാറയ്ക്ക, മണ്ഡലം വൈ: പ്രസിഡൻ്റും ഏഴാം വാർഡ് മെമ്പറുമായ തമ്പാൻ കെ.എസ്, പഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ സോമൻ, ജനറൽ സെക്രട്ടറി ബിജു മാലി, വിദ്യാധരൻ പി.എസ്, എ.സി മണി, സുനിൽ എം .ബി , സിജോ പണ്ടാല,ഷിബു മലയാറ്റൂർ, ജിജോ ജോസ് തുടങ്ങിയവർ സംസാരിച്ചു.