ഓൾ ഇന്ത്യാ മിനി മാരത്തോൺ 2025 മലയാറ്റൂർ അടിവാരത്ത് നടത്തപ്പെട്ടു | All India Mini Marathon 2025 held at Malayattoor adivaram

കളിയരങ്ങ് ട്രസ്റ്റും ഓൾ ഇന്ത്യ സീനിയർ സ്പോർട്ട്സ്മാൻ വെൽഫെയർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലഹരി മുക്ത മാലിന്യ മുക്ത എന്ന  കേരള സർക്കാരിൻ്റെ യജ്ഞത്തിന് പിൻതുണ പ്രഖാപിച്ച് ' മലയാറ്റൂർ ഓൾ ഇന്ത്യാ മിനി മാരത്തോൺ  2025 ആഗസ്റ്റ് 31 ന് മലയാറ്റൂർ അടിവാരത്ത്  രാവിലെ 7. 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു ഫ്ലാഗ് ഓഫ് കർമ്മം മാരത്തോൺ സ്വാഗത സംഘം ചെയർന്മാൻ ബാബു ജോസഫ് നിർവ്വഹിച്ചു. 


വിവിധ ക്യാറ്റഗറികളിലായി നടത്തപ്പെട്ട ' മാരത്തോണിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുത്തു വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും ട്രോഫിയും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.



പൊതു സമ്മേളനം മാരത്തോൺ സംഘാടക സമതി ചെയർമാൻ ബാബു ജോസഫ്  അദ്ധ്യക്ഷനായിരുന്നു. തങ്കച്ചൻ കുറിയേടം സ്വാഗതം ആശംസിച്ചു അങ്കമാലി MLA റോജി M ജോൺ  ഉദ്ഘാടനം ചെയ്തു 

പ്രസ്തുത യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ പ്രൊഫസർ വി. കെ സരസ്വതി, ശാരദ മോഹൻ, ആനിമോൾ ബേബി, ഫാദർ തോമസ് റമ്പാൻ, ഫാദർ പോൾ പടയാട്ടിൽ, പി.ഇ സുകുമാരൻ പവിഴം ജോർജ്ജ്, പി.മനോജ് കോടനാട് എന്നിവർ സംസാരിച്ചു.


മലയാറ്റൂരിൻ്റെയും കോടനാടിൻ്റെയും യുവജനങ്ങളിൽ കായിക താരങ്ങളെ വളർത്തി ലഹരിക്കെതിരെ പോരാടുവാനും'മാലിന്യ മുക്ത കേരളത്തിനായ്  അവരെ പ്രാപ്തരാക്കുമെന്നതാണ് മാരത്തോണിൻ്റെ ലക്ഷ്യം.




മാരത്തോണിൻ്റെ വിജയത്തിനായി വിവിധ കമ്മറ്റികളിലെ പ്രധിനിധികളായ, ജോസഫ് പോൾ, ലാലി ജോസഫ്, സുസൺ സാജു, ജോണി MC,  MP വിനയകുമാർ, സാബു തോമസ് , O.P ഉദയൻ, ദീപക്ക് മലയാറ്റൂർ മനോജ് നാൽപ്പാടൻ, നെൻ സൺ മാടവന, ജോബി കൊല്ലം കുടി, രാധാകൃഷ്ണൻ ചെങ്ങാട്ട് , രാധാകൃഷ്ണൻ തറനിലം, അഭിഷേക് M P, ബേബി CY, ഷാജി KM , ആൻറണി കിടങ്ങേൻ,  തോമസ് കാടപ്പറമ്പൻ, സിബി കണ്ണോത്താൻ, ജോസ് വരേക്കുളം  ആൻ്റണി ചുള്ളി എന്നിവർക്കൊപ്പം നാട്ടുകാരുടെയും സഹകരണത്തോടെ  വൻ വിജയമാക്കി തീർത്തു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2