കോട്ടയം കങ്ങഴ കണിയാണിക്കൽ അനന്ദു (26) വിനെയാണ് റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക‌്വാഡും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. 19 ഗ്രാം MDMAയാണ് യുവാവിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്.
നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എ.രമേഷ്, സബ് ഇൻസ്പെക്ടർ അസ് രിഫ് ഷഫീഖ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
