മലയാറ്റൂരിൽ പുതുഞായർ തിരുന്നാളിന് കൊടിയേറി

മലയാറ്റൂർ :    മലയാറ്റൂർ സെന്റ് തോമസ് പളളിയിൽ പുതുഞായർ തിരുനാളിനായി കൊടിയേറി...



ഇന്ന് രാവിലെ 6 ന് ആഘോഷമായ പാട്ടു കുർബ്ബാനയെ തുടർന്ന് മലയാറ്റൂർ സെൻറ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് തിരുന്നാൾ കൊടിയേറ്റി . 

ഇന്ന് വൈകിട്ട് 6 ന് ആഘോഷമായ പാട്ട് കുർബ്ബാന ആരക്കുന്നം സെന്റ്.ജോസഫ് പള്ളി വികാരി ഫാ. നിഖിൽ മുളവരിയ്ക്കൽ കാർമ്മികത്വം വഹിക്കും. 

10 -ാം തിയതി രാവിലെ 7.30 ന് വിശുദ്ധ കുർബ്ബാന (പഴയ പള്ളിയിൽ) വൈകിട്ട് 5.30 ന് രൂപം വെഞ്ചിരിപ്പ് (പഴയ പള്ളിയിൽ) തിരുസ്വരൂപങ്ങൾ പഴയ പള്ളിയിൽ നിന്നും ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കുന്നു തുടർന്ന് ആഘോഷമായ പാട്ടു കുർബ്ബാന, വചന സന്ദേശം ഇടവകയിൽ നിന്നുള്ള വൈദികർ കാർമികത്വം വഹിക്കും തുടർന്ന് അങ്ങാടി പ്രദക്ഷിണം.





11 ന് രാവിലെ 7.30 ന് വിശുദ്ധ കുർബ്ബാന (പഴയ പള്ളിയിൽ) വൈകിട്ട് 6 ന് ആഘോഷമായ പാട്ട് കുർബ്ബാന കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അമൽ പെരിയപ്പാടൻ കാർമ്മികത്വം വഹിക്കും. ആയത്തുപടി നിത്യസഹായ മാത പള്ളി വികാരി ഫാ. വർഗ്ഗീസ് പുളിക്കൽ വചന സന്ദേശം നൽകും. തുടർന്ന് അങ്ങാടി പ്രദക്ഷിണം, ലൈറ്റ് ഷോ.

പുതുഞായർ തിരുനാൾ ദിനമായ 12ന് രാവിലെ 5.30 ന് വിശുദ്ധ കുർബ്ബാന വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ വൊക്കേഷൻ പ്രമോട്ടർ ഫാ. അരുൺ മാടൻ കാർമികത്വം വഹിക്കും. 9.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാന തുമ്പൂർ സെന്റ്. മാത്യൂ പള്ളി വികാരി ഫാ. ഷിബു കളംപറമ്പിൽ കാർമ്മികത്വം വഹിക്കും. ഫാ. വിമൽ വചന സന്ദേശം നൽകും. വൈകിട്ട് 5 ന് പൊൻപണം എത്തിച്ചേരും. 6 ന് വിശുദ്ധ കുർബ്ബാന കൊരട്ടി സെന്റ്. മേരീസ് ഫൊറോന പള്ളി അസിസ്റ്റൻറ് വികാരി ഫാ. ഡോ. ലിജോ കുറിയേടൻ കാർമ്മികത്വം വഹിക്കും.

എട്ടാമിടം 17, 18, 19 തീയതികളിൽ നടക്കും. 

Post a Comment

Previous Post Next Post

Post Ads 1

Post Ads 2