എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തോടു ചേർന്ന് പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി.
ആവണം കോട് റോഡിൽ സൗരോർജ പ്ലാൻറിന് സമീപം റെയിൽവേയുടെ കൈവശമുള്ള ഭൂമിയിൽ സ്‌റ്റേഷൻ നിർമ്മാണത്തിനായി നിലമൊരുക്കൽ പ്രവർത്തനമാണ് ആരംഭിച്ചിട്ടുള്ളത്. അടുത്ത ഘട്ടമായി മണ്ണ് പരിശോധനപൂർത്തിയാക്കിയ ശേഷമായിരിക്കും സ്റ്റേഷൻ നിർമ്മാണമുൾപ്പെടെ നടപടികളിലേക്ക് കടക്കുക. വിമാനയാത്രക്കാരെ ഉദ്ദേശിച്ച് പ്രധാനമായും ഹാൾട്ട് സ്‌റ്റേഷനാണ് ലക്ഷ്യമിടുന്നത്.
ഇപ്പോൾ അങ്കമാലി റെയിൽവേ സ്‌റ്റേഷനിലും ആലുവ റെയിൽവേ സ്‌റ്റേഷനിലും വന്നിറങ്ങി റോഡ് മാർഗമാണ് വിമാന താവളത്തിലേക്ക് യാത്രക്കാർ എത്തുന്നത്. ഇവിടെ റെയിൽവേ സ്റ്റേഷൻ വരുന്നതോടെ വിമാനതാവളത്തിലെത്താൻ മൂന്ന് കിലോമീറ്റർ മതിയാകും. വിമാനതാവളത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് സിയാൽ പ്രത്യേക വാഹന സൗകര്യവും ഒരുക്കും
കൊച്ചി മെട്രോയും നെടുമ്പാശ്ശേരിയിലേക്ക് നീട്ടുന്നുണ്ട് മെട്രോയ്ക്കു വേണ്ടി ഭൂഗർഭ പാതയാണ് ഉദേശിക്കുന്നത്. ഇതു കൂടി യാഥാർത്ഥ്യമായാൽ റെയിൽവേ സ്‌റ്റേഷനിലേക്കും സിയാലിൽ നിന്നും പ്രത്യേക പാത ലക്ഷ്യമിടുന്നുണ്ട്
Topic : New Railway station near Nedumbassery airport.
