സമര അനുകൂലികൾ സ്വകാര്യ ബസ് തല്ലി തകർത്തു
അങ്കമാലി: കൂലി വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് തൊഴിലാളികൾ അങ്കമാലി - കാലടി, അത്താണി - കൊരട്ടി മേഖലയിൽ അനിശ്ചിതകാല പണിമുടക്ക് ഇന്ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു.
എന്നാൽ ചില സ്വകാര്യ ബസുകൾ സമരം ലംഘിച്ചു സർവീസ് നടത്തുകയുണ്ടായി.
അത് സമരക്കാർക്ക് പ്രകോപനത്തിനിടയാക്കി. അവർ സംഘം ചേർന്ന് ബസ് തടഞ്ഞുനിർത്തി. ബസിന്റെ മുൻവശത്തെ ഗ്ളാസ് തകർത്തു.