കാണികളിൽ ആവേശമുണർത്തിയ മലയാറ്റൂർ വള്ളംകളി കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കതക്കതായി വളർന്നു

കാലടി: മനോഹരമായ മലയാറ്റൂർ മണപ്പാട്ട് ചിറയുടെ ഓളപരപ്പിൽ വള്ളം കളിയുടെ ആവേശമുണർത്തി മലയാറ്റൂർ വള്ളംകളി നടന്നു.

ടൂറിസം പദ്ധതിയുടെ ഭാഗമായ മലയാറ്റൂർ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ചതായി സാംസ്ക്കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്‌ണുനാഥ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ മലയാറ്റൂർ നീലിശ്വരം പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വള്ളംകളി ഉദ്ഘാടനം ചെയ്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി റോജി എം ജോൺ അധ്യക്ഷത വഹിച്ചു.



ഇരുട്ടുകുത്തി വിഭാഗത്തിൽ പുളിക്കടവ് നാട്ടുകൂട്ടം ബോട്ട് ക്ലബ്ബ് ഒന്നാം സ്‌ഥാനം നേടി. വെപ്പ് വിഭാഗത്തിൽ വിബിസി പുത്തൻ കണ്ടത്തിൽ ജേതാക്കളായി. ചെറുചുണ്ടൻ വിഭാഗത്തിൽ നെടുപറമ്പിൽ ജേതാക്കളായി.
ചുണ്ടൻ, വെപ്പ്, ഇരുട്ടു കുത്തി വിഭാഗ ങ്ങളിൽപ്പെടുന്ന 20-ൽ പരം വള്ളങ്ങളും 300-ൽപരം തുഴക്കാരും മത്സരത്തിൽ പങ്കെടുത്തു. ജലഘോഷയാത്രയോടെയാണ് ആരംഭിച്ചത്.




ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയായി. മനോജ് മുത്തേടൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാധാകൃഷ്‌ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി, വൈസ് പ്രസിഡന്റ് പോൾസൺ പറപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2