NAKSHATHRA THADAKAM (MALAYATTOOR MEGA KARNIVAL) BEAUTIFUL PHOTOS AND NEWS UPDATES

MALAYATTOOR MEGA CARNIVAL 
  NAKSHATHRA THADAKAM  

Today Malayattoor Manappattuchira look like a fantasy sky; full of colorful stars and colorful series bulb decorated by Malayattoor Vimalgiri people (Malayattoor Janakeeya Vikasana Samithi). Full of crowd of people at in this evening to all time. Lot of vehicles came to the program and Malayattoor Kalady road blocked. 
On this week Maayattoor Vimalagiri’s people very happy because everyone is hardworking for this program. All the Malayattoor peoples said it is our program. I am also proud for conducting and working for this Carnival.
Visit now Malayattoor manappattuchira and Celebrate this Christmas season with full enjoyment. 
..................................................................................................................................................
അനേകായിരങ്ങൾ ഇന്ന് മലയാറ്റൂർ മണപ്പാട്ടു ചിറയിലേയ്ക്ക് ഒഴുകിയെത്തി. ആദ്യ ദിവസം മുതൽ ആരംഭിച്ച   ജനത്തിരക്ക് ഞായറാഴച അതിന്റെ പാരമ്യത്തിലെത്തി. പലതവണ റോഡ്‌ ബ്ലോക്കായി. സംഘാടകരെപ്പോലും അതിശയിപ്പിക്കുന്ന ജനസമുദ്രമായി മലയാറ്റൂർ അടിവാരം.
നക്ഷത്രങ്ങൾ പലവർണ്ണങ്ങളായി നിരന്നു കത്തുന്ന മണപ്പാട്ടുചിറ പരിസരം മറ്റൊരു സ്വപ്നതുല്യ ആകാശമായി മാറി. വർണ്ണ വൈദ്യുത വിളക്കുകൾ മിന്നികത്തുന്ന ഓരോ ഇടവും അവിശ്വസനീയമായ കാഴ്ചയാണ് ഓരോ കണ്ണുകളിലും പകർന്നത്.
സ്റ്റേജിൽ കലാപരിപാടികൾ കാണുവാനും തൊട്ടപ്പുറത്ത് മലയാറ്റൂർ കുരിശുമുടിയോട് മൽസരിക്കാനെന്നവണ്ണം നില്ക്കുന്ന സാന്താ ക്ലോസിനെ കാണുവാനും എന്തൊരു തിരക്കായിരുന്നു. 
മലയാറ്റൂർ വിമലഗിരിയിലെ ജനങ്ങൾ ഒന്നടങ്കം സഹകരിച്ച ഒരു പ്രോഗ്രാം വേറെയുണ്ടാകില്ല. ഓരോരുത്തരും തങ്ങളുടേതായി തീർത്ത ഈ പരിപാടിയിൽ അനേകരുടെ അധ്വാനവും സഹകരണവും ആണു പ്രതിഫലിച്ചത്. അടിവാരത്തോട് ചേർന്നുള്ള യുവാക്കൾ എത്രയേറെ ഈ സംരംഭത്തോട് ആത്മാർത്ഥത കാട്ടിയെന്നത് എടുത്തുപറയത്തക്കതാണു. പേരുകളിൽ  പ്രശോഭിക്കുന്നവരല്ലാതെ അതിനു പുറത്ത് ഇതിനു വേണ്ടി നിസ്വാർത്ഥമായി കഷ്ടപ്പെട്ടവരേരെയാണു. അവരെ എല്ലാവരേയും പരിചയപ്പെടുത്തുവാൻ മലയാറ്റൂർ ന്യൂസ് ശ്രമിക്കുന്നതാണ്. കാരണം ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. അതിൽ വ്യക്തികൾക്കല്ല ഈ നാട്ടിലെ ഓരോരുത്തരും പ്രത്യേകിച്ച് യുവാക്കൾ വലിയ പങ്കാണു വഹിച്ചത്.
എല്ലാവരെയും ഈ മഹാ കാർണിവലിലേയ്ക്ക് ക്ഷണിക്കുന്നു....  

PHOTOS OF MALAYATTOOR NAKSHATHRA THADAKAM ON 27 DECEMBER 2015  

മലയാറ്റൂർ നക്ഷത്ര തടാകം ഫോട്ടോകൾ 















Post a Comment

Previous Post Next Post

Post Ads 1

Post Ads 2