കേരളത്തിലെ പഞ്ചായത്തുകളിലെ സേവനങ്ങൾ ഓൺലൈനായി | സിറ്റിസൺ പോർട്ടൽ ഉദ്ഘാടനം ചെയ്തു| Kerala Grama Panchayath services now online : Citizen portal inaugurated today

പഞ്ചായത്തിലേയ്ക്ക് അപേക്ഷിക്കാനും ഫീസടക്കാനും സിറ്റിസൺ സർവ്വീസ് പോർട്ടൽ 


------------Highlight--------------
213 സേവനങ്ങൾ ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കാനും ഓൺലൈൻ പെയ്‌മെന്റ് നടത്താനും സേവനങ്ങൾ ഓൺലൈനായി ലഭിക്കാനും പൊതു ജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 
-----------------------------------



കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സിറ്റിസൺ പോർട്ടൽ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തുന്ന ജനങ്ങൾ ഉന്നയിക്കുന്ന പരാതികൾ ഒഴിവാക്കാൻ സിറ്റിസൺ പോർട്ടൽ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നാണ് സിറ്റിസൺ പോർട്ടൽ നിലവിൽ വരുന്നതോടെ പൂർത്തീകരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ കൃത്യമായി നൽകുന്ന കുറ്റമറ്റ പ്രവർത്തനം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.  ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്വെയർ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായ (ഐഎൽജിഎംഎസ്)ത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സംവിധാനമാണ് സിറ്റിസൺ പോർട്ടൽ. സെപ്തംബർ ഒന്നുമുതൽ സിറ്റിസൺ പോർട്ടൽ പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങി.  

എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കാൻ ക്രമീകരണം ഉണ്ടാക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തിയാണ് ഐഎൽജിഎംഎസ് അപ്ലിക്കേഷൻ വികസിപ്പിച്ചത്. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് നിലവിൽ പ്രവർത്തിക്കുന്നു. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വിന്യസിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.  

303 ഗ്രാമപഞ്ചായത്തുകളിലേക്ക് ഓരോരുത്തർക്കും സ്വന്തമായി  രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കാനും ഓൺലൈൻ പെയ്‌മെന്റ് നടത്താനും സേവനങ്ങൾ ഓൺലൈനായി ലഭിക്കാനും പൊതു ജനങ്ങൾക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾക്കായി ഓൺലൈനിൽ അപേക്ഷിക്കാനും അപേക്ഷയോടൊപ്പം നൽകാനുള്ള ഫീസുകൾ ഓൺലൈനിൽ അടയ്ക്കാനും സർക്കാർ നിർദേശപ്രകാരം ഐഎൽജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസൺ പോർട്ടൽ.

Innaguration Video

പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻഫർമേഷൻ കേരള മിഷൻ എസ്. ചന്ദ്രശേഖർ,  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ,  കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ,  തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി സൗരഭ് ജെയിൻ,  നഗരകാര്യ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്,  പഞ്ചായത്ത് വകുപ്പ് അഡീഷണൽ ഡയറക്ടർ എം.പി അജിത് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2