പ്ലസ്സ് ടു പാസായവര്‍ക്ക്‌ തൊഴില്‍മേള ജനുവരി 20 ന് സ്‌പെഷ്യല്‍ തൊഴില്‍മേള 16ന് | Thozhil mela for Plus Two passed candidate rgister now

JOB FAIR - REGISTER NOW

കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍മേള ജനുവരി 20 ന് കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിലും  സ്‌പെഷ്യല്‍ തൊഴില്‍മേള 16ന് എറണാകുളം സെൻ്റ് തെരേസാസ് കോളജിലും നടക്കും.

Age limit details        

 പ്ലസ്സ് ടു  പാസായ 18 നും 59 നും ഇടയില്‍ പ്രായമായ എല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്തി പങ്കാളികളാകാം.

Registration details

             തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2737881 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 Special job fair            

തൊഴിലില്‍ തുടര്‍ച്ച നഷ്ടപ്പെട്ട വനിതകള്‍ക്കു വേണ്ടിയാണു സ്‌പെഷ്യല്‍ തൊഴില്‍മേള ജനുവരി 16ന് സംഘടിപ്പിക്കുന്നത്.   രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെയാണു മേള. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു മാത്രമായിരിക്കും ഈ തൊഴില്‍ മേളകളിലേക്കു പ്രവേശനം ലഭിക്കുക.

Aim of this Job fair 

        2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം(ഡിഡബ്ല്യുഎംഎസ്) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിനു കേരള നോളജ് ഇക്കോണമി മിഷന്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളേയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണു മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

        തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കരിയര്‍ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ മേള സുവര്‍ണ്ണാവസരമാണ്.

Job categories

        ഐടി, എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, റ്റാക്‌സ് മുതലായവയില്‍ നൂറിലധികം കമ്പനികളില്‍ ആയി 15000ല്‍ അധികം ജോബ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2