നക്ഷത്രത്തടാകം മലയാറ്റൂർ കാർണിവൽ 2023 സംയുക്ത സംഘാടക സമിതി രൂപീകരിച്ചു.

വർണ്ണകാഴ്ചകളുടെ പൂരമൊരുക്കിക്കൊണ്ട് വീണ്ടും ഒരു നക്ഷത്രത്തടാകം അണിഞ്ഞൊരുങ്ങുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാറ്റൂരിലേയ്ക്ക് ജനങ്ങളെ ആകർഷിക്കുന്ന കേരളത്തിന്റെ ഒരു മെഗാ കാർണിവലായി മാറിയ നക്ഷത്രത്തടാകം മലയാറ്റൂർ കാർണിവൽ 2023 ന്റെ സംഘാടക സമിതി രൂപീകരിച്ചു.


Photo : Old File

വർണ്ണ നക്ഷത്രങ്ങളും, വൈദ്യുത ദീപാലങ്കാരങ്ങളും കൊണ്ട് മനോഹാരിയായി മലയാറ്റൂർ അടിവാരം വീണ്ടും ഒരുങ്ങാൻ തുടങ്ങുകയാണ്. എല്ലാവരെയും ആകർഷിക്കുന്ന വർണ്ണകാഴ്ചകളും കലാപ്രകടനങ്ങളും റെയ്ഡുകളും ബോട്ടിങ്ങുമൊക്കെയായി ഡിസംബറിന്റെ ഒരാഴ്ച മലയാറ്റൂരിലെ ഉത്സവ കാലം. വലിയ പപ്പാഞ്ഞിയും ട്രേഡ് ഫെയറും എല്ലാമെല്ലാം ഒരുങ്ങുകയാണ്.

2023 ഡിസംബർ 25 മുതൽ 31 നു പപ്പാഞ്ഞിയെ കത്തിയ്ക്കുന്ന പുതുവർഷ ആഘോഷത്തോടെയാണ് കാർണിവൽ സമാപിക്കുക.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2