മലയാറ്റൂർ വള്ളംകളി 2026 നാളെ (ഒക്ടോബർ 2) മലയാറ്റൂർ അടിവാരത്ത് | Malayattoor Vallamkali 2026 on October 2

മലയാറ്റൂർ: ഗാന്ധിജയന്തി ദിനത്തിൽ വള്ളംകളി 2026 നാളെ (ഒക്ടോബർ 2) മലയാറ്റൂർ അടിവാരത്ത് തടാകത്തിൽ നടക്കുകയാണ്.

മലയാറ്റൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലൊരുക്കുന്ന ഈ വർഷത്തെ ജലോത്സവം ഗാന്ധിജയന്തി ദിനത്തിൽ ഉച്ചകഴിഞ്ഞ് 3ന് മണപ്പാട്ടുചിറയിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൂറിസം വകുപ്പുമന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം നിർവ്വഹിക്കും.



മന്ത്രി റോജി എം. ജോൺ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും. മനോജ് മൂത്തേടൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണ‌ ൻ, ജില്ലാകളക്ടർ ജി.പ്രിയങ്ക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി വിഭാഗങ്ങളിൽപ്പെടുന്ന ഇരുപതോളം വള്ളങ്ങളും, മുന്നൂറിലേറെ തുഴക്കാരും പങ്കെടുക്കുന്ന മത്സരം ജലഘോഷയാത്രയോടെ ആരംഭിക്കുമെന്നും സംഘാടക സമിതിയധ്യക്ഷ പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി, ജനറൽ കൺവീനർ വൈസ് പ്രസിഡൻ്റ് പോൾസൺ പറപ്പിള്ളി എ ന്നിവർ വാർത്താസമ്മേളനത്തിൽ വിശദമാക്കി.

തുഴച്ചിലിന്റെ ആവേശവും വഞ്ചിപ്പാട്ടിന്റെ ഈണവും അലയടിക്കുന്ന മലയാറ്റൂരിന്റെ ജലോത്സവത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം…




Post a Comment

Previous Post Next Post

Post Ads 1

Post Ads 2