ക്രിസ്തുമസിനോട് അനുബന്ധിച്ചു വില്പന നടത്തുവാൻ ഉദ്ദേശിച്ച വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

Post Ads 1

മലയാറ്റൂർ : എറണാകുളം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എം എ യൂസഫലി നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാലടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ടി വി ജോൺസണിന്റെ നേതൃത്വത്തിൽ മലയാറ്റൂർ വില്ലേജിൽ ഗോതമ്പ് റോഡിൽ മാടപ്പുറം വീട്ടിൽ പവിത്രൻ മകൻ ഷിബു (55/23) എന്നയാൾ സ്വന്തം വീട്ടിൽ ചാരായം വാറ്റിയതിനും വാഷും വാറ്റ് ഉപകരണങ്ങൾ സൂക്ഷിച്ചതും കണ്ടെത്തി കേസാക്കി. ടിയാന്റെ വീട്ടിൽ നിന്നും 500 മിലി ചാരായവും 95 ലിറ്റർ ചാരായം വാറ്റുന്നതിനു പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.  ക്രിസ്തുമസിനോട് അനുബന്ധിച്ചു ചാരായം നിർമിച്ചു വില്പന നടത്തുവാൻ ഉദ്ദേശിച്ചാണ് ടിയാൻ ഇവ സൂക്ഷിച്ചത്.  ഐ ബി പ്രിവന്റീവ് ഓഫീസർ എം എ യൂസഫലി,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ യു ജോമോൻ , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി എ സിദ്ധീഖ്,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ധന്യ കെ ജെ, തസിയ കെ എം ,  സിവിൽ എക്സൈസ് ഓഫീസർ  രജിത് ആർ നായർ,എക്സൈസ് ഡ്രൈവർ സജീഷ് പി ബി എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു

Post Ads 2

Post a Comment

Previous Post Next Post