നോമ്പ് കാലത്തിലെ വിഭൂതി ബുധനാഴ്ചയായ ഇന്ന് ഈ വർഷത്തെ ആദ്യ പദയാത്ര തീർത്ഥാടക ഗ്രൂപ്പ് ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ നിന്നും ഇന്നലെ വൈകുന്നേരം നടന്നു തുടങ്ങി , ഇന്ന് രാവിലെ മലയാറ്റൂർ താഴത്തെ പള്ളിയിലെത്തി.
ഏകദേശം 100 പേർ അടങ്ങുന്ന ടീമിന് ധ്യാനകേന്ദ്ര ഡയറക്ടർ ആയ ഫാദർ ജോസ് ഉപ്പാണിയും, ഫാദർ ചിറക്ക മണവാളനും നേതൃത്വം നൽകി. താഴത്തെ പള്ളിയിൽ കുരിശുവര കർമ്മം നടത്തിയതിന് ശേഷം പദയാത്രയായി കുരിശുമുടിയിലേക്ക് തിരിച്ചു.
എത്തിച്ചേരുന്ന എല്ലാ തീർത്ഥാടകർക്കും വേണ്ടുന്ന സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്എന്ന് വികാരിയും വൈസ് റെക്റ്ററു മായ ഫാ. വർഗീസ് മണവാളൻ അറിയിച്ചു.
നോമ്പിന്റെ ഈ ദിനങ്ങളിൽ ദിവസങ്ങളിൽ കുരിശുമുടിയിൽ രാവിലെ 5.30,നും 7.30, നും 9.30 നും വൈകുന്നേരം 6 30ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.