Malayattoor -Neeleeswaram grama panchayat members staged a strike at the Angamali Water Authority office
അങ്കമാലി : മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ അങ്കമാലി വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനിയറുടെ ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി. ഇല്ലിത്തോട് കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുന്ന 2, 4, 5,6,7,8,9,10,11 എന്നി വാർഡുകളിൽ മൂന്ന് ആഴ്ചകളോള മായി കുടിവെള്ളം ലഭിക്കാതെ വന്നപ്പോഴാണ് വാട്ടർ അതോറിറ്റിയുടെ കടുത്ത അനാസ്ഥയിൽ പ്രതിക്ഷേധിച്ച് ജനപ്രതിനിധികൾ കുത്തിയിപ്പ് സമരം നടത്തിയത്.
പഞ്ചായത്ത് പ്രസിഡൻറ് വിൻസൻകോയിക്കര, വൈസ് പ്രസിഡന്റ് ലൈജി ബിജു, വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൻ സെലിൻ പോൾ, ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷിൽബി ആൻ്റണി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്, അംഗങ്ങളായ ജോയ്സൻ ഞാളിയൻ, ബിൻസി ജോയി, കെ.എസ്.തമ്പാൻ, ബിജി സെബാസ്റ്റ്യൻ, സതി ഷാജി, മിനി സേവ്യർ എന്നിവർ കുത്തിയിരുപ്പ് സമരത്തിൽ പങ്കെടുത്തു. കുടിവെള്ള പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ അങ്കമാലി വാർട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ ശക്തമായ സമര പരിപാടി ആരംഭിക്കുമെന്ന് പ്രസിഡൻ്റ് വിൻസൻ കോയിക്കര അറിയിച്ചു.