മലയാറ്റൂർ സമന്വയ റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം | Malayattoor Samanwaya Residents Association Anniversary Celebration

മലയാറ്റൂർ: മലയാറ്റൂർ സമന്വയ റസിഡന്റ്സ് അസോസിയേഷൻ ( EKM /TC/ 160/ 2017 ) 7-ാമത് വാർഷികാഘോഷം അസോസിയേഷൻ പ്രസിഡന്റ് ശ്രീ പോളി തേക്കാനത്തിന്റെ അദ്ധ്യക്ഷതയിൽ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിൻസൻ കോയിക്കര ഉദ്ഘാടനം ചെയ്തു.


എഡ്രാക്ക് ആലുവാ താലൂക്ക് ജോയിന്റ് സെക്രട്ടറി ശ്രീ സതീശൻ ശ്രീമൂലനഗരം മുഖ്യപ്രഭാഷണവും റവ.ഫാ.പോൾ പടയാട്ടിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ആശംസകൾ അർപ്പിച്ച് ശ്രീമതി ബിൻസി ജോയി (5-ാo വാർഡ് മെമ്പർ) ശ്രീ M P വിനയകുമാർ (പ്രസിഡന്റ് മലയാറ്റൂർ (E) ശാഖ, ശ്രീ ജോസ് വരേക്കുളം ( എഡ്രാക്ക് മലയാറ്റൂർ നീലീശ്വരം മേഖലാ പ്രസിഡന്റ്) എന്നിവർ സംസാരിച്ചു. ശ്രീ ഷാൻജോ നിരപ്പേൽ റിപ്പോർട്ടും ശ്രീമതി കൊച്ചുത്രേസ്യ സ്റ്റീഫൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ശ്രീ ജോപോൾ കല്ലൂക്കാരൻ സ്വാഗതവും ശ്രീമതി സിൽവി വിത്സൻ നന്ദിയും പറഞ്ഞു.



വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ തേക്കാനത്ത് ജോസ് എൽ സി ദമ്പതികളെ ആദരിച്ചു. സമ്മാനദാനവും അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2