മലയാറ്റൂരിന്റെ മഹാ ഉത്സവം മലയാറ്റൂർ മെഗാ കാർണിവൽ നക്ഷത്ര തടാകം ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുകയാണ്. ഇവിടെയെത്തുന്ന ആയിരക്കണക്കിന് ആസ്വാദകർക്കായി കൂടുതൽ സ്ഥലത്ത് അമ്യൂസ്മെൻറ് പാർക്കും സജ്ജമായിക്കൊണ്ടിരിക്കുന്നു. മുതിർന്നവർക്കും കുട്ടികൾക്കുമായി ഈ വർഷം കൂടുതൽ റൈഡുകളും, അനുബന്ധ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്തും, മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2024 ഡിസംബർ 25 വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്നു. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ മലയാറ്റൂർ കാർണിവലിൽ കണ്ണിനും മനസ്സിനും കുളിർമയേകുന്ന നാനാവിധ പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.