മാതൃകാ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി കോടനാട് അഭയാരണ്യം | Kodanad Abhayaranyam as a model green tourist destination

രിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ രണ്ടാമത്തെ മാതൃകാ ഹരിത ടൂറിസം കേന്ദ്രമായി കോടനാട് അഭയാരണ്യം. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിനോദസഞ്ചാര മേഖലയിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ടൂറിസം.

മാലിന്യമുക്തം ജനകീയ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അഭയാരണ്യത്തെ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു.



കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ ടി അജിത് കുമാർ, വൈസ് പ്രസിഡൻറ് എം ഒ ജോസ്, കാലടി പ്രകൃതി പഠനകേന്ദ്രം അസിസ്റ്റൻറ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ ഡെൽറ്റോ എൽ മറോക്കി, റെയ്ഞ്ചർ റഷീദ് ഉൾപ്പടെയുള്ള വനംവകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ ഹരിത കേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ എസ് രഞ്ജിനി, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.പി. ചാർളി, ജിജി ശെൽവരാജ്, സിനി എൽദോ, ബ്ലോക്ക് പഞ്ചായത്തംഗം മോളി തോമസ്, വാർഡ് അംഗങ്ങളായ സിന്ധു അരവിന്ദ്, ബേബി തോപ്പിലാൻ, പി.വി. സുനിൽ, രമ്യ വർഗീസ്, ബിന്ദു കൃഷ്ണകുമാർ, സാംസൺ ജേക്കബ്, സന്ധ്യ രാജേഷ്, ശശികല രമേശ്, എം.വി. സാജു, പി.എസ്. നിത, മരിയ മാത്യു, സി ഡി എസ് ചെയർപേഴ്സൺ ഷൈജി ജോയി, പഞ്ചായത്ത് സെക്രട്ടറി കെ.കെ. പ്രശാന്ത്, അസി.സെക്രട്ടറി ആർ ഗോപകുമാർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സാബു ആൻറണി, ഹരിത കർമസേനാംഗങ്ങൾ, വി എസ് എസ് പ്രതിനിധികൾ, ആശാ വർക്കർമാർ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മാലിന്യ നി൪മാ൪ജനത്തിൽ ഹരിതക൪മ സേനയുടെ പ്രധാന്യം വളരെ വലുതാണെന്ന് ജില്ലാ കളക്ട൪ പറഞ്ഞു. കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്നതും സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളും പരിസരവും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ കർശനമായ നിരോധനം നടപ്പാക്കൽ,ബദൽ സംവിധാനം ഏർപ്പെടുത്തൽ, ടോയ്ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്കരണവും കുറ്റമറ്റതാക്കൽ, എം സി എഫ്, മിനി എം സി എഫുകൾ, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ, സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ സംവിധാനങ്ങൾ ഉറപ്പുവരുത്തിയാണു ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനം നടത്തിയത്.

Topic : Kodanad Abhayaranyam as a model green tourist destination

Post a Comment

Previous Post Next Post

Post Ads 1

Post Ads 2