എസ് ബി ഐയില്‍ 600 പ്രബേഷനറി ഓഫിസര്‍മാരുടെ ഒഴിവിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16. 2025 ഏപ്രില്‍ 30ന് ബിരുദമോ തത്തുല്യവും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മെഡിക്കല്‍, എന്‍ജിനീയറിങ്/ ചാര്‍ട്ടേഡ്/ കോസ്റ്റ് അക്കൗണ്ടന്‍റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. ശമ്പളം 48450 രൂപ മുതല്‍ 85920 രൂപ വരെ.
21–30. പട്ടിക വിഭാഗക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം പ്രബേഷന്‍. പ്രബേഷനറി ഓഫിസറായി നാല് തവണ മുന്‍പ് പരീക്ഷ എഴുതിയിട്ടുള്ള ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല. ഒബിസി, ഭിന്നശേഷിക്കാര്‍ക്ക് ഏഴുതവണയാണ് പരിധി. പട്ടിക വിഭാഗത്തിന് ഈ വ്യവസ്ഥ ബാധകമല്ല. 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസില്ല.
റജിസ്ട്രേഷനും വിജ്ഞാപനത്തിനും https://bank.sbi/careers, https://sbi.co.in/careers എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കാം.