കാക്കനാട്: മാർപാപ്പ അംഗീകരിച്ച സീറോമലബാർ സഭാസിനഡിന്റെ തീരുമാനങ്ങൾക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ഈ ദിവസങ്ങളിൽ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ സീറോമലബാർ സിനഡുപിതാക്കന്മാർ ഐക്യകണ്ഠേന അപലപിച്ചു.
ഇത്തരം നടപടികളിൽനിന്ന് പിന്മാറാൻ സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു. ഇപ്രകാരമുള്ള പ്രവർത്തനങ്ങളോടു സഹകരിക്കരുതെന്ന് സീറോമലബാർ കത്തോലിക്കാ വിശ്വാസികളോടു സിനഡ് ആവശ്യപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേൽ ശിക്ഷണ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു സിനഡ് നിർദ്ദേശം നല്കി.
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ
അതിരൂപതാഭവനം കയ്യേറി സമരം ചെയ്യുന്നവർക്കെതിരേ നടപടി: സീറോമലബാർ സിനഡ്
കാക്കനാട്: മാർപാപ്പ അംഗീകരിച്ച സീറോമലബാർ സഭാസിനഡിന്റെ തീരുമാനങ്ങൾക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ഈ ദിവസങ്ങളിൽ നിരാഹാരം നടത്തുകയും അതിരൂപതാഭവനം കയ്യേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ സീറോമലബാർ സിനഡുപിതാക്കന്മാർ ഐക്യകണ്ഠേന അപലപിച്ചു.
ഇത്തരം നടപടികളിൽനിന്ന് പിന്മാറാൻ സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു. ഇപ്രകാരമുള്ള പ്രവർത്തനങ്ങളോടു സഹകരിക്കരുതെന്ന് സീറോമലബാർ കത്തോലിക്കാ വിശ്വാസികളോടു സിനഡ് ആവശ്യപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ 21 വൈദികരുടെമേൽ ശിക്ഷണ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു സിനഡ് നിർദ്ദേശം നല്കി.
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ
21 വൈദികരുടെ പേരുകൾ
1. സെബാസ്റ്റ്യൻ തളിയൻ
2. പോൾ ചിറ്റിനപ്പള്ളി
3. ജോസ് ചോലിക്കര
4. രാജൻ പുന്നക്കൽ
5. വർഗീസ് ചെരപ്പറമ്പിൽ
6. സണ്ണി കളപ്പുരക്കൽ
7. ജോയ് പ്ളാക്കൽ
8. സാജു കോരേൻ
9. ഷെറിൻ പുത്തൻ പുരക്കൽ
10. സ്റ്റെനി കുന്നേക്കാടൻ
11. അലക്സ് കരീമഠം
12. ജെയിംസ് പനവേലി
13. അസിൻ തൈപറമ്പിൽ
14. ബിനു പാണാട്ട്
15. ജെറി ഞാളിയത്ത്
16.. ബാബു കളത്തിൽ
17. ജോസ് വടക്കൻ
18. ജിതിൻ കാവാലിപ്പാടൻ
19. ടോം മുള്ളൻചിറ xx
20. . അലക്സ് മേക്കാം തുരുത്തി
21. . അഖിൽ മേനാച്ചേരി.