കേരള മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശനത്തിന്(KEAM 2025)
അപേക്ഷകരുടെ എസ്.എസ്.എൽ.സി, തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഫോട്ടോ, ഒപ്പ് എന്നിവ മാർച്ച് 10 നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം.
വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് മാർച്ച് 15 വൈകീട്ട് അഞ്ചു വരെ അവസരം ഉണ്ടായിരിക്കും.
അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.
എഞ്ചിനീയറിങ് പ്രവേശനം:
എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് KEAM 2025 സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
മെഡിക്കൽ പ്രവേശനം:
എം.ബി.ബി.എസ്സ്/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് നീറ്റ് 2025 റാങ്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ് കേരളത്തിൽ പ്രവേശനം. മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കീം (KEAM 2025) ന് അപേക്ഷിക്കുകയും പിന്നീട് നീറ്റ് 2025 സ്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം.
ആർക്കിടെക്ചർ
ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നാറ്റ അഭിരുചി പരീക്ഷയിലെ സ്കോറും ഹയർ സെക്കണ്ടറി പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
ബി.ഫാം
സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ ഫിസിക്സ് & കെമിസ്ട്രി സെക്ഷൻ എഴുതിയാൽ മതിയാകും.
കേരളത്തിനു പുറമെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
മാർച്ച് 10 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും
https://cee.kerala.gov.in/keamonline2025/ സന്ദർശിക്കുക.