മലയാറ്റൂർ ആറാട്ടുകടവ് ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ മഹാതാലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള, പ്രസിദ്ധമായ ആറാട്ടുകടവ് പൊങ്കാലക്ക് ക്ഷേത്ര പണ്ഡാര അടുപ്പിൽ നിന്ന് ദീപം പകർന്ന് നൽകി,
സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ഗീതകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രന്ത്രി ബ്രഹ്മശ്രീ എ.പി നൗഷാദും, മേൽശാന്തി അരുൺപാറപ്പുറവും ചടങ്ങുകൾക്ക് മുഖ്യ കാർമീകത്വം വഹിച്ചു.
ശാഖാപ്രസിഡൻ്റ് എം.പി വിനയകുമാർ , വൈസ് പ്രസിഡൻ്റ് കെ. ജി സുധാകരൻ, ശാഖാ സെക്രട്ടറി ഒ പി ഉദയൻ, ദേവസ്വം സെക്രട്ടറി എം.പി ഹരി, ദേവസ്വം വൈ പ്രസിഡൻ്റ് സുരേഷ മാലി,ജോ.സെക്രട്ടറി എ സി രാജപ്പൻ, അസി സെക്രട്ടറി ജിതിൻ മോഹനൻ, വനിതാ സംഘം പ്രസിഡൻ്റ് ശ്രിദേവി മധു, സെക്രട്ടറി മീനു രഞ്ജിത്ത്, മാതൃസംഘം പ്രസിഡൻ്റ് ജാനമ്മ കുമാരൻ, സെക്രട്ടറി രാജമ്മ മണി, എന്നിവർ നേതൃത്വം നൽകി.