മലയാറ്റൂർ :അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രവും, പ്രകൃതിരമണീയവുമായ മലയാറ്റൂരിൽ അടിവാരത്ത് അതിമനോഹരമായ നക്ഷത്രതടാകത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്ത് വിനോദസഞ്ചാര വികസന സാധ്യതകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിക്കൊണ്ട് കുട്ടികള്‍ക്ക് ഉല്ലാസവും ആഹ്ലാദവും പ്രധാനം ചെയ്യുന്നതിന് ടൂറിസം വകുപ്പ് നിര്‍മ്മിച്ച കുട്ടികളുടെ പാർക്കിന്റെ പ്രവേശനോദ്ഘാടനം ബഹുമാനപ്പെട്ട അങ്കമാലി എം.എല്‍.എ. ശ്രീ. റോജി എം. ജോണ്‍ നിര്‍വ്വഹിച്ചു.
കൂടുതൽ മനോഹരമായി സുരക്ഷിതമായി പാർക്ക് കൊണ്ടുനടക്കുന്നതിനായി സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത് ശ്രീമതി ലജിത ജോയിയാണ്. തീർത്ഥാടനത്തിനും, നക്ഷത്രത്തടാകം കാർണിവലിനുമാണ് മുൻപ് ജനങ്ങൾ മലയാറ്റൂരിൽ എത്തിയിരുന്നതെങ്കിൽ എപ്പോഴും ആളുകളെ ഇവിടേയ്ക്കാകർഷിക്ക തക്കവിധത്തിൽ ഒരു മാറ്റമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ഇപ്പോൾ തന്നെ എറെ കുട്ടികൾ ഇവിടെയെത്താറുണ്ട്. ഇനിയും പുതിയ റൈഡുകൾ ഇവിടെയെത്തും, കൂടാതെ ചെറിയ പരിപാടികളും ഇവന്റും നടത്തുന്നതിനായി ഒരു ഓപ്പൺ സ്റ്റേജും സജ്ജീകരിച്ചിട്ടുണ്ട്. പാർക്കും പരിസരവും ലൈറ്റുകൾ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്.
ഇനി മുതൽ ഒരു ചെറിയ ഫീസ് പാർക്കിൽ പ്രവേശിക്കാനായി നൽകേണ്ടതുണ്ട്. കുട്ടികൾക്ക് പത്ത് രൂപയും മുതിർന്നവർക്ക് ഇരുപതു രൂപയുമാണ് ഫീസ് . ഡി ടി പി സി യുടെ മുന്നറിയിപ്പ് സുരക്ഷാ നിർദ്ദേശങ്ങൾ പാർക്കിനു മുൻപിൽ സ്ഥാപിച്ചിട്ടുണ്ട്
News topic: Angamaly MLA Mr. Roji M. John inaugurated the Entrance ceremony of children's park built by the Tourism Department in Malayattoor.