കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വനിത ഹോസ്റ്റലുകളിലെ കെയർ - ടേക്കർ (മേട്രൻ) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു
യോഗ്യതഃഏതെങ്കിലും വിഷയത്തിലുളള സർവ്വകലാശാല ബിരുദം. പ്രായപരിധിഃ 50 വയസ്. പ്രവൃത്തി പരിചയംഃ അഭിലഷണീയം. പ്രതിമാസ വേതനംഃ 18030/-.
യോഗ്യതയുളള വനിത ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ എട്ടിന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള ഭരണ നിർവ്വഹണ സമുച്ചയത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.