മലയാറ്റൂർ നീലീശ്വരം കുടുംബശ്രീ സിഡിഎസിന് കീഴിൽ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ (IFC) അങ്കമാലി എംഎൽഎ ശ്രീ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു

സംയോജിത കൃഷിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ അങ്കമാലി ബ്ലോക്കിൽ മലയാറ്റൂർ നീലീശ്വരം കുടുംബശ്രീ സിഡിഎസിന് കീഴിൽ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ (IFC) അങ്കമാലി എംഎൽഎ ശ്രീ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. 



കർഷകർക്ക് നടപ്പിലാക്കാൻ കഴിയുന്ന ബിസിനസ് പ്ലാൻ തയ്യാറാക്കുക, ഉൽപാദനത്തിനും മൂല്യ വർദ്ധനയ്ക്കും സംസ്കരണത്തിനും ആവശ്യമായ വിവിധ സേവനങ്ങൾ പരിശീലനങ്ങൾ നടപ്പിലാക്കുക കാർഷിക ഉപജീവന യുവസംരംഭകരെ കണ്ടെത്തി പരിശീലിപ്പിക്കുക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് ആവശ്യമായ മാർക്കറ്റ് കണ്ടെത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎഫ്സി പ്രവർത്തിക്കുന്നത്. 

NRLM ൽ നിന്നും നാല്പത് ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മലയാറ്റൂർ കിഴക്ക്  SNDP യുടെ കെട്ടിടത്തിലാണ് IFC പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ഷൈനി അവരാച്ചൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോയ് ആവോക്കാരൻ അധ്യക്ഷത വഹിച്ചു . ജില്ല മിഷൻ കോ-ഓർഡിനേറ്റർ ശ്രീമതി റെജീന ടി എം പദ്ധതി വിശദീകരിക്കുകയും ശീതകാല പച്ചക്കറി തൈകളുടെ ആദ്യ വില്പന നടത്തുകയും ചെയ്തു. 

ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അനിമോൾ ബേബി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലൈജി ബിജു വാർഡ് മെമ്പർമാരായ ശ്രീ ജോയിസൺ ഞാളിയൻ , ശ്രീമതി ബിൻസി ജോയ് , ശ്രീ സേവ്യർ വടക്കുഞ്ചേരി, ശ്രീമതി വിജി രജി , ശ്രീമതി മിനി സേവ്യർ ശ്രീ സെബി കിടങ്ങേൻമെമ്പർസെക്രട്ടറി ശ്രീ എൽദോസ് പോൾ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ മാരായ അനൂപ് കെ.എം.അഞ്ജന ഉണ്ണി ബ്ലോക്ക് കോ ഓർഡിനേറ്റർ രാഹുൽ, SNDP പ്രസിഡന്റ് വിനയൻകുമാർ എന്നിവർ പ്രസംഗിച്ചു. സി ഡി എസ് വൈസ് ചെയർ പേഴ്സൺ ജയശ്രീ പ്രദീപ് മറ്റ് സി ഡി എസ് മെമ്പർ മാർ , RP മാർ,മറ്റ് ബ്ലോക്കിലെ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, ചെയർ പേഴ്സൺ മാർ, RPമാർ കുടുംബശ്രീ അംഗങ്ങൾ പകെടുത്തു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2