മലയാറ്റൂർ വള്ളംകളി 2025 ഒക്ടോബർ 2ന് | Malayattoor Boat Race on October 2, 2025

അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയോട് ചേർന്നുള്ള മണപ്പാട്ടുചിറയിൽ ഒക്ടോബർ രണ്ടിന് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നു

Malayattor Vallam Kali 2025 (AI-generated image)

ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മെഗാ കാർണിവൽ നടക്കുന്ന മണപ്പാട്ടുചിറയിൽ ഉച്ചക്ക് 2.30 മുതലാണ് വള്ളംകളി മത്സരം നടക്കുക. പന്ത്രണ്ട് പേർ ചേർന്ന് തുഴയുന്ന എട്ട് ചെറുവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.
സെപ്റ്റംബർ 30 ന് വൈകീട്ട് 5 മണിക്ക് ബൈക്ക് വിളമ്പര ജാഥ മണപ്പാട്ടു ചിറയുടെ ഭാഗത്ത് നിന്നും ആരംഭിച്ച് മലയാറ്റൂർ, തോട്ടുവ , ചന്ദ്രപ്പുര, അങ്കമാലി വഴി കാലടിയിൽ വന്ന് നീലീശ്വരത്ത് അവസാനിപ്പിക്കുന്ന രീതിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
മത്സരത്തിന് മുന്നോടിയായി ജലഘോഷയാത്ര ഉണ്ടാകും. ജനപങ്കാളിത്തത്തോടെ മത്സരം വിജയകരമാക്കുവാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി ചെയർമാനായ റോജി എം. ജോൺ എം.എൽ.എ. പറഞ്ഞു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2