ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലം അറ്റകുറ്റപ്പണികൾക്കായി അടയ്ക്കും

നാളെ (ഏപ്രിൽ 18, ശനിയാഴ്ച) രാത്രി 9 മണി മുതൽ ആറു ദിവസത്തേക്കാണ് പാലം പൂർണ്ണമായും അടച്ചിടുക. പാലത്തിന്റെ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഭാരപരിശോധനയ്ക്കുമായാണ് ഈ നടപടി. 


ദേശീയപാത 544-ൽ പാലം അടയ്ക്കുന്നതോടെ  ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തൃശൂർ റൂറൽ പോലീസ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

▶️ ഗതാഗത നിയന്ത്രണങ്ങൾ:

🔹 തൃശൂർ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ: കോട്ടമുറിയിൽ നിന്നും തിരിഞ്ഞ് സാഞ്ചോ നഗർ, പാറക്കൂട്ടം, കിൻഫ്ര, കോന്നൂർ, പെരുമ്പി വഴി ദേശീയപാതയിൽ പ്രവേശിക്കണം.

🔹 എറണാകുളം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ: ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുക്കുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം.

കൂടാതെ, കിഴക്കുഭാഗത്തുള്ള പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഓരോ വരി വീതം വാഹനങ്ങൾ കടത്തിവിടുന്നതുമായിരിക്കും.

ചാലക്കുടി ഡി.വൈ.എസ്.പി ഓഫീസിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഹൈവേ പോലീസിന്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. 

ജൂൺ മാസത്തിന് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുക എന്നതാണ് ലക്ഷ്യം. യാത്രക്കാർ പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


Post a Comment

Previous Post Next Post

Post Ads 1

Post Ads 2