രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (RGCB ) ഡയറക്ടറായി ഡോക്ടർ ബീന പിള്ള ചുമതലയേറ്റു

കാലടി: രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോ ളജി (RGCB ) ഡയറക്ടറായി പ്രശസ്ത ശാസ്ത്രജ്ഞ ഡോക്ടർ ബീന പിള്ള ചുമതലയേറ്റു.



ആശ്രമം റോഡ്, പാലിശേരി കടവ് റോഡിൽ താമസിക്കുന്ന പഞ്ചവടി വീട്ടിൽ അയ്യപ്പൻ പിള്ളയുടെയും, സുമതിയുടെയും മകളാണ് ഡോക്ടർ ബീന പിള്ള.

അഞ്ച് വർഷമാണ് സേവന കാലാവധി. RNA ബയോളജി, ന്യൂറോണൽ വികസനവും അവയുടെ പ്രവർത്തനങ്ങളും തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രഗൽഭയാണ് ഡോക്ടർ ബീന. അനവധി ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
CSIR ഐ ജി ഐ ബി ഡയരക്ടർ സൗവിത് നയിറ്റിയാണ് ഭർത്താവ്.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2