കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ച് ശബരിമല തീർഥാടകർക്ക് പരിക്ക്

എരുമേലി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിഞ്ഞു. എരുമേലി -പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്.



ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി, രതീഷ്, വിസ്മയ, അവിനാശ്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രതീഷിനും അവിനാശിനും കാലിന് ഒടിവ് സംഭവിക്കുകയും ജയലക്ഷ്മിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപകടം നടന്നയുടൻതന്നെ അതുവഴിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. 

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ  പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post

Post Ads 1

Post Ads 2