തൂത്തുക്കുടി : സാത്താൻകുളത്തെ കസ്‌റ്റഡിക്കൊലക്കേസിൽ അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിലയിരുത്തി ഒൻപത് പൊലീസുകാർക്കും മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചു.
ഭാവിയിൽ ഇത്തരം കസ്റ്റഡിക്കൊലകൾ സംഭവിക്കാതിരിക്കാനുള്ള താക്കീതായി ഈ ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു.
ഒരു ഇൻസ്പെക്ടർ, രണ്ട് സബ് ഇൻസ്പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവർക്കാണ് ജഡ്ജി ജി. മുത്തുകുമാരൻ ശിക്ഷ വിധിച്ചിട്ടുള്ളത്.
2020 ലാണ് ലോക്ഡൗൺ ലംഘിച്ചു മൊബൈൽഫോൺ കട തുറന്നുവെന്നാരോപിച്ച് സാത്താൻകുളം പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജ് (62), മകൻ ബെനിക്സ് (32) എന്നിവരാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.
