വേങ്ങൂർ: മുടക്കുഴ സ്വദേശിയായ ബിനു (39) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി.പ്രിയങ്കയാണ്ഉത്തരവിട്ടത്.
കോടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 2 ന് രാത്രി 8 മണിയോടെ കോടനാട് മുടക്കുഴയിൽ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്ഫോടക വസ്തുവായ ഗുണ്ട് കത്തിച്ച് എറിഞ്ഞും, കമ്പിവടി എടുത്തു കൊണ്ട് ഭീഷണിപ്പെടുത്തിയതിനും കോടനാട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
കോടനാട് പോലീസ് ഇൻസ്പെക്ടർ എ.എസ് സരിൻ, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ അനീഷ് കുര്യാക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ, സി പി ഒ മാരായ സി.കെ സജിൽ, സിനോജ് ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.റൂറൽജില്ലയിൽ
ഈ വർഷം ഇതുവരെ ഒമ്പത് നിരന്തര കുറ്റവാളികളെ കാപ്പചുമത്തി ജയിലിലടച്ചു.
