സൗജന്യ നേത്ര പരിശോധന, തിമിര നിർണ്ണയ ക്യാമ്പ്
കാലടി: എറണാകുളം ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗം നയിക്കുന്ന സൗജന്യ നേത്ര പരിശോധന, തിമിര നിർണ്ണയ ക്യാമ്പ് മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിന്റെയും മലയാറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്നു
ക്യാമ്പ് നടക്കുന്ന സ്ഥലവും രജിസ്‌ട്രേഷൻ കാര്യങ്ങളും
- സ്ഥലം: നീലീശ്വരം പള്ളിയുടെ പാരിഷ് ഹാൾ
- തിയതി : 21/04/2026
- സമയം രാവിലെ 9. 30 am -1pm വരെ.
- രജിസ്ട്രേഷൻ രാവിലെ 9.00 - 12.30 വരെ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- തിമിര, പ്രമേഹ രോഗികൾക്കു കണ്ണിൽ മരുന്ന് ഒഴിച്ച് പരിശോധിക്കേണ്ടി വന്നാൽ കൂടെ ഒരു സഹായി ഉണ്ടായിരിക്കണം.
- പ്രമേഹ രോഗികൾ രക്ത പരിശോധന റിപ്പോർട്ട് കയ്യിൽ കരുതണം.
ക്യാമ്പിൽ നിന്ന് തിമിര ശസ്ത്രക്രിയ നിർദേശിക്കുന്നവർക്കു എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.
