മലയാറ്റൂരിൽ സൂര്യാഘാതമേറ്റു

മലയാറ്റൂർ സ്വദേശിയായ ടി ഡി സ്റ്റീഫന് സൂര്യാഘാതമേറ്റു

മലയാറ്റൂർ: മലയാറ്റൂർ കാടപ്പാറയിൽ  താമസിക്കുന്ന പൊതു പ്രവർത്തകൻ ടി.ഡി സ്റ്റീഫന് സൂര്യാഘാതം ഏറ്റു. 



ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിലെ പറമ്പിൽ ജോലി ചെയ്യുമ്പോഴാണ് സൂര്യാഘാതം ഏറ്റത്. മുഖത്തും ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിലുമാണ് പൊളളൽ സംഭവിച്ചിട്ടുള്ളത്. 

ഉടൻ അടിയന്തര ശുശ്രൂഷകൾക്ക് വിധേയനാക്കി


▶️ സൂര്യാഘാതത്തിന്റെ പ്രധാന വശങ്ങൾ:

🔹കാരണങ്ങൾ: കഠിനമായ ചൂടിൽ ദീർഘനേരം നിൽക്കുന്നത്, നിർജ്ജലീകരണം, ഉയർന്ന ഈർപ്പം, ശരീര താപം കുറയ്ക്കാൻ സാധിക്കാത്ത അവസ്ഥ.

🔹ലക്ഷണങ്ങൾ: കഠിനമായ തലവേദന, വിയർപ്പില്ലാത്ത ചുവന്ന ചർമ്മം, ശ്വാസംമുട്ടൽ, ബോധക്ഷയം, മനംപിരട്ടൽ.


▶️ പ്രതിരോധ മാർഗ്ഗങ്ങൾ:

🔹രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

🔹ധാരാളം വെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ കുടിക്കുക.

🔹കട്ടി കുറഞ്ഞ ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

🔹വെയിലത്ത് പോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.


▶️ പ്രഥമ ചികിത്സ:


🔹രോഗിയെ ഉടൻ തണലിലേക്കോ എസി മുറിയിലേക്കോ മാറ്റുക.

🔹ശരീരത്തിൽ തണുത്ത വെള്ളം നനയ്ക്കുകയോ, ഐസ് പായ്ക്കുകൾ വെക്കുകയോ ചെയ്യുക.

🔹ബോധമുണ്ടെങ്കിൽ വെള്ളം/ഓറൽ റീഹൈഡ്രേഷൻ ലായനി (ORS) നൽകുക.

🔹ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുക.


#malayattoor #malayattoornews #sunstroke

Post a Comment

Previous Post Next Post

Post Ads 1

Post Ads 2