മോർണിംഗ് സ്റ്റാർ കോളേജിൽ സോഫ്റ്റ് സ്കിൽ എൻഹാൻസ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

അങ്കമാലി: മോർണിംഗ് സ്റ്റാർ കോളേജിൽ വിദ്യാർത്ഥികളുടെ വ്യക്തിപരവും തൊഴിൽപരവുമായ മികവ് വർധിപ്പിക്കുന്നതിനായി ഏകദിന സോഫ്‌റ്റ് സ്‌കിൽ എൻഹാൻസ്മെറൻ്റ് പ്രോഗ്രാം  സംഘടിപ്പിച്ചു.



കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഷെമി ജോർജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രശസ്ത പരിശീലകരായ അഡ്വ ചാർളി പോൾ, അഡ്വ. സ്റ്റെർവിൻ സേവ്യർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.

വ്യക്തിത്വ വികസനം, ആശയവിനിമയ ശേഷി,ആത്മവിശ്വാസം, നേതൃപാടവം, മൾട്ടിപ്പിൾ ഇൻ്റലിജെൻസ് , ഹാപ്പി ഹോർമോൺസ് എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രായോഗികവും പ്രവർത്തനാധിഷ്‌ഠിതവുമായ ക്ലാസകളാണ് നടന്നത്.

കോളേജിലെ ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ ക്യു എ സി )-ന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

 ഐക്യുഎസി കോർഡിനേറ്റർ കെ.ലീന ജോസഫ് , പ്രോഗ്രാം ജോയിന്റ് കോർഡിനേറ്റർമാരായ റിനു കെ ലൂയിസ് , ടി.ആർ.രജനി ദേവി എന്നിവർ പ്രസംഗിച്ചു.

വിദ്യാർത്ഥികളെ അവരുടെ വ്യക്തിഗത കഴിവുകൾ തിരിച്ചറിയാനും വികസിപ്പിക്കാനും തൊഴിൽരംഗത്തെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


Post a Comment

Previous Post Next Post

Post Ads 1

Post Ads 2