കൊച്ചി: കെ.എം.ആർ.എൽ കൊച്ചി മെട്രോ മൂന്നാംഘട്ടത്തിനുള്ള പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു. കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖയാണ് സർക്കാരിന് സമർപ്പിച്ചുത് .
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഈ പുതിയ പാത കടന്നുപോകുന്നത്. ഇതിൽ ഏകദേശം മൂന്ന് കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും. കൊച്ചി മെട്രോയുടെ ഈ പുതിയ പാതയിൽ എത്ര സ്റ്റോപ്പുകൾ ഉണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.
പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാർ ഈ പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിക്കും. ഈ പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകേണ്ടത് കേന്ദ്ര നഗരവികസന മന്ത്രാലയമാണ്.
